ബെൻ ഡോക്കിന് ആദ്യ പ്രൊഫഷണൽ കരാര്‍ നല്കി ലിവര്‍പൂള്‍
17 കാരനായ ബെൻ ഡോക്ക് ക്ലബ്ബുമായി തന്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ടതായി ലിവർപൂൾ അറിയിച്ചു.സീനിയർ ലെവലിൽ തന്റെ മുൻ ക്ലബിനായി രണ്ട് മത്സരങ്ങൾ കളിച്ച മുൻ-സെൽറ്റിക് യുവതാരം വേനൽക്കാലത്ത് £600,000 ഫീസിന് ആണ് ആൻഫീൽഡിൽ എത്തിയത്.15 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ ഡോക്ക് ഈ സീസണില്‍ ലിവർപൂളിന്റെ യൂത്ത് ടീമില്‍ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.
ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തില്‍ സതാംപ്ടണിനെതിരായ മത്സരത്തില്‍ റെഡ്സിന്റെ ബെഞ്ചിൽ താരം ഇടം നേടിയിരുന്നു.വെള്ളിയാഴ്ച 17 വയസ്സ് തികയുന്ന ഈ യുവ താരം സ്കോട്ട്ലൻഡിന്റെ അണ്ടർ 21 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.ലോകക്കപ്പ് ഇടവേളക്ക് ശേഷം താരത്തിന് റെഡ്സ് സീനിയര്‍ ടീമിന് ഒപ്പം കൂടുതല്‍ മത്സരപരിചയം നേടാന്‍ ആകും.നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് റെഡ്സ്, ഡിസംബർ 19 ന് ഈഎഫ്എല്‍ കപ്പ് നാലാം റൌണ്ടില്‍ മാഞ്ചസ്റ്റർ സിറ്റിക്കെതിരേ ആണ് ലോകക്കപ്പിന് ശേഷം ലിവര്‍പൂളിന്റെ ആദ്യ മത്സരം.