മെംഫിസ് ഡിപേക്ക് രണ്ടാമത് ഒരവസരം നല്‍കാന്‍ യുണൈറ്റഡ്
ബാഴ്‌സലോണയിൽ നിന്ന് മെംഫിസ് ഡിപേയെ വീണ്ടും സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക സമീപനം സ്വീകരിച്ചതായി റിപ്പോർട്ട്.റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെയും റാഫിഞ്ഞയുടെയും വരവോടെ മെംഫിസ് ഡീപെയുടെ ബാഴ്സ ടീമിലെ പ്രാധാന്യം നഷ്ട്ടപ്പെട്ടു.താരത്തിന്‍റെ കരാര്‍ അടുത്ത സമ്മര്‍ വിന്‍ഡോ വരെ നീണ്ടു നില്‍ക്കും എങ്കിലും ഈ ജനുവരിയില്‍ തന്നെ അദ്ധേഹത്തെ ഒഴിവാക്കാന്‍ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം റെഡ് ഡെവിൾസ് ഇപ്പോൾ നെതർലാൻഡ്‌സ് ഇന്റർനാഷണൽ താരത്തിനെ വീണ്ടും സൈന്‍ ചെയ്യുന്നതിന് വേണ്ടി ആദ്യ ഓഫർ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.2015 വേനൽക്കാലത്ത് ഓൾഡ് ട്രാഫോർഡിലേക്ക് 34 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ ഫീസില്‍ വന്ന ഡീപെയ് പ്രീമിയർ ലീഗിൽ സ്വയം പേരെടുക്കുന്നതിൽ പരാജയപ്പെട്ടു.53 മത്സരങ്ങള്‍ കളിച്ച താരം വെറും ഏഴ് ഗോളുകളും ആറ് അസിസ്റ്റുകളും മാത്രമാണ് നേടിയിട്ടുള്ളത്.ഒരുപക്ഷെ ഈ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീം വിടാന്‍ ഒരുങ്ങുന്ന റൊണാള്‍ഡോക്ക് പകരക്കാരന്‍ ആയാണ് ഡീപെയേ യുണൈറ്റഡ് സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.