ലെഫ്റ്റ് വിംഗ് ബാക്ക് പൊസിഷനില്‍ പരിഹാരം കണ്ടെത്തി ഇന്റര്‍ മിലാന്
കഴിഞ്ഞ സമ്മര്‍ വിന്‍ഡോ മുതല്‍ ഒരു ലെഫ്റ്റ്-ബാക്കിനെ സൈന്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിയുന്ന ഇന്റര്‍ മിലാന് ഒരു പുതിയ താരത്തെ ടീമില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി സ്പാനിഷ് പത്രമായ ടോഡോഫിചാജെസ്.ബാഴ്സലോണയുടെ ജോർഡി ആൽബയെ ലോണിൽ എടുക്കാൻ മിലാന് ഏറെ താല്പര്യം ഉണ്ടായിരുന്നു.സമീപ മാസങ്ങളിൽ, വില്ലാറിയലിന്റെ അൽഫോൻസോ പെദ്രസക്ക് വേണ്ടിയും മിലാന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ പെദ്രസക്ക് വേണ്ടി 22 മില്യന്‍ യൂറോ നല്കാന് മിലാന് താല്പര്യം ഉണ്ടായിരുന്നില്ല.
ഇപ്പോഴത്തെ വാര്‍ത്ത പ്രകാരം വിയാറയല്‍ താരം ജീസസ് വാസ്ക്വസ് ആണ് ഇന്റര്‍ മിലാന്റെ ശ്രദ്ധയില്‍പ്പെട്ട യുവ താരം.താരത്തിനു വേണ്ടി 10 മില്യൺ യൂറോയാണ് സ്പാനിഷ് ക്ലബ് ആവശ്യപ്പെടുന്നത്.ഈ സീസണിൽ 4 തവണ മാത്രമാണ് വാസ്ക്വസ് വലൻസിയയ്ക്കായി കളിച്ചത്.എന്നാല്‍ നിലവില്‍ ക്യാപ്റ്റൻ ജോസ് ഗയയുടെ സാന്നിധ്യം താരത്തിനെ വളരാന്‍ അനുവദിക്കുന്നില്ല.അതിനാല്‍ സ്പെയിനിന് പുറത്തു ആണെങ്കിലും കരിയര്‍ മെച്ചപ്പെടുത്താന്‍ ഒരു ഓപ്ഷന് തിരയുകയാണ് താരത്തിന്റെ ഏജന്റ്റ്.