സുവാരസിന്റെ ഒപ്പിനു വേണ്ടി ബ്രസീലിയൻ ക്ലബ് ഗ്രെമിയോ
ബ്രസീലിയൻ ക്ലബ് ഗ്രെമിയോ വെറ്ററൻ ഫോർവേഡ് ലൂയിസ് സുവാരസിനെ സൈൻ ചെയ്യുന്നതിന് വേണ്ടി നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് ഗ്ലോബോസ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ക്ലബ് പ്രസിഡന്റ് ആൽബെർട്ടോ ഗ്യൂറയും അദ്ദേഹത്തിന്റെ ബോർഡും 35-കാരന് ഒരു ഓഫർ അയച്ചു കഴിഞ്ഞിരിക്കുന്നു.മുൻ ബാഴ്സലോണ, ലിവർപൂൾ താരം അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ ജൂണിൽ പുതുക്കാത്തതിനെത്തുടർന്ന് തന്റെ കരിയർ ആരംഭിച്ച ക്ലബ്ബായ നാഷനലിലേക്ക് മടങ്ങി.
ഇപ്പോള്‍ അദ്ദേഹം ഒരു ഫ്രീ ഏജന്റ്റ് ആണ്.ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി ഉറുഗ്വെയുടെ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തുകയാണ് സുവാരസ് ഇപ്പോള്‍.അതിനാല്‍ താരത്തിന്റെ ശ്രദ്ധ മുഴുവനും വേള്‍ഡ് കപ്പില്‍ ആണ്.അതിനുശേഷം ആയിരിക്കും ഒരു തീരുമാനം താരം എടുക്കാന്‍ പോകുന്നത്.സുവാരസിന് വേണ്ടി യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഏറെ ക്ലബുകള്‍ കാത്തിരിക്കുന്നുണ്ട്.ലോസ് ആഞ്ചലസ് ഗാലക്സിക്ക് ആണ് ഇതില്‍ സാധ്യത കൂടുതല്‍ എന്നും ഫുട്ബോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.