മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാൻഡ്രോ ഗാർനാച്ചോക്ക് വേണ്ടി ബാഴ്സ നീക്കം നടത്താന്‍ ഒരുങ്ങുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലജാൻഡ്രോ ഗാർനാച്ചോയെ ബാഴ്സലോണ ഒരു ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.കഴിഞ്ഞ സീസണിൽ റാൽഫ് റാങ്നിക്കിന്റെ കീഴില്‍ അരങ്ങേറ്റം കുറിച്ച താരം എറിക് ടെൻ ഹാഗിന്റെ കീഴിൽ ഇപ്പോള്‍ ഒരു ഫസ്റ്റ് ടീം താരമായി ഉയര്‍ന്നു വന്നിരിക്കുന്നു.യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരെ ആദ്യമായി സീനിയർ ടീമിനായി ഗോൾ നേടുന്ന ഗാർനാച്ചോ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.
2023 സമ്മറോടെ താരത്തിന്റെ കരാര്‍ പൂര്‍ത്തിയാകും.അതായത് സീസണിന്റെ അവസാനത്തിൽ അദ്ദേഹത്തിന് ഒരു സ്വതന്ത്ര ഏജന്റായി പോകാം.യുണൈറ്റഡ് താരത്തിനു വേണ്ടി കരാര്‍ നീട്ടി നല്കാന് താല്പര്യപ്പെടുന്നു എങ്കിലും ചര്‍ച്ച ഇതുവരെ എവിടെയും എത്തിയിട്ടില്ല എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.താരത്തിന്റെ പ്രൊഫൈലില്‍ ബാഴ്സ കോച്ച് സാവി ഏറെ ആക്രിഷ്ട്ടന് ആണ് എന്നും താരത്തില്‍ നിക്ഷേപിക്കുന്ന സമയവും പണവും ഭാവിയില്‍ ഗുണകരം ആയേക്കും എന്നും സാവി കരുതുന്നു.