ഇന്റര്‍ മിലാന് ഡിഫണ്ടര്‍ സ്റ്റെഫാൻ ഡി വ്രിജ്, ടോട്ടന്‍ഹാമിന്റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്
ഇന്റർ മിലാൻ ഡിഫൻഡർ സ്റ്റെഫാൻ ഡി വ്രിജിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പര്‍. ക്രിസ്റ്റ്യൻ റൊമേറോയെയും ക്ലെമന്റ് ലെങ്ലെറ്റിനെയും ടീമില്‍ എടുത്ത ടോട്ടന്‍ഹാമിന് പ്രതിരോധത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യം ഇടുന്നു.അത് ജനുവരിയില്‍ തന്നെ നടത്താന്‍ ആണ് ലണ്ടന്‍ ക്ലബ് തീരുമാനിച്ചിരിക്കുന്നത്.30 കാരനായ ഡി വ്രിജ്, ഇന്റർ, ലാസിയോ, ഫെയ്നൂർഡ് എന്നിങ്ങനെയുള്ള സീരി എ ക്ലബുകള്‍ക്കായി തന്റെ കരിയറിൽ 452 സീനിയർ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച അനുഭവപരിചയമുള്ള സെന്റർ ബാക്കാണ്.
ഫുട്ബോൾ ഇൻസൈഡർ പറയുന്നതനുസരിച്ച്, ഡി വ്രിജിന്റെ ഇന്റർ മിലാന് കരിയര്‍ ഇപ്പോള്‍ അനിശ്ചിതത്തില്‍ ആണ്.അതിനാല്‍ എത്രയും പെട്ടെന്ന് ടോട്ടന്‍ഹാം തങ്ങളുടെ നീക്കം നടത്താന്‍ ഉദ്ദേശിക്കുന്നു.അന്റോണിയോ കോണ്ടെക്ക് കീഴില്‍ താരം കളിച്ചിട്ടുണ്ട്.അതിനാല്‍ അദ്ധേഹത്തെ ടീമിലേക്ക് കൊണ്ടുവരാന്‍ കഴിയും എന്ന് തന്നെ ടോട്ടന്‍ഹാം ഉറച്ചു വിശ്വസിക്കുന്നു.ഖത്തറിൽ നടക്കുന്ന ടൂർണമെന്റിനുള്ള ലൂയിസ് വാൻ ഗാലിന്റെ 26 അംഗ നെതർലൻഡ്സ് ടീമില്‍ ഡി വ്രിജ് ഇടം നേടിയിട്ടുണ്ട്.