ബെന്‍ഫിക്ക താരമായ എൻസോ ഫെർണാണ്ടസിനായി പ്രീമിയര്‍ ലീഗില്‍ ത്രികോണ പോരാട്ടം
ബെൻഫിക്കയുടെ എൻസോ ഫെർണാണ്ടസിന്റെ സൈനിങ്ങിനായി ലിവർപൂൾ – മാഞ്ചസ്റ്റർ യുണൈറ്റഡ് – മാഞ്ചസ്റ്റർ സിറ്റി എന്നിവര്‍ തമ്മില്‍ ഒരു ത്രികോണ പോരാട്ടം.റിവർ പ്ലേറ്റിൽ നിന്ന് കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പോർച്ചുഗലിലേക്ക് മാറിയ താരം ഇപ്പോള്‍ തന്നെ യൂറോപ്പിയന്‍ വമ്പന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ വിജയം നേടി.
ഈ സീസണിൽ ഇതിനകം തന്നെ 23 മത്സരങ്ങളില്‍ താരം ഫീച്ചര്‍ ചെയ്തിട്ടുണ്ട്. ബെന്‍ഫിക്കക്ക് വേണ്ടി മൂന്ന് ഗോളുകളും നാല് അസിസ്ട്ടും താരം നേടിയിട്ടുണ്ട്.പോർച്ചുഗീസ് മീഡിയ റെക്കോർഡ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനെ എങ്ങനെയും സൈന്‍ ചെയ്യണം എന്ന ലക്ഷ്യത്തില്‍ ആണ് യുണൈറ്റഡ്.ഡെവിള്‍സിന്‍റെ വൈരികള്‍ ആയ മാൻ സിറ്റിയും ലിവര്‍പൂളും ജനുവരിയില്‍ തന്നെ ബെന്‍ഫിക്കയുമായി ഒരു ഡീലില്‍ എത്താന്‍ ആഗ്രഹിക്കുന്നു.താരത്തിനെ നല്‍കാന്‍ ബെന്‍ഫിക്ക ആവശ്യപ്പെടുന്നത് 120 മില്യൺ യൂറോയാണ്.ലോകകപ്പിനുള്ള അർജന്റീനയുടെ 28 അംഗ പ്രാഥമിക സ്ക്വാഡിലും ഫെർണാണ്ടസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.താരം മികച്ച പ്രകടനം ടൂര്‍ണമെന്റില്‍ പുറത്തെടുക്കുകയാണ് എങ്കില്‍ അദ്ദേഹത്തിന്റെ മൂല്യം ഇനിയും വര്‍ധിക്കും.