European Football Foot Ball qatar worldcup Top News

ജർമനിക്കും ബെൽജിയത്തിനും പിന്നാലെ ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് ഇംഗ്ലണ്ടും.!

November 10, 2022

author:

ജർമനിക്കും ബെൽജിയത്തിനും പിന്നാലെ ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് ഇംഗ്ലണ്ടും.!

ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുന്നോടിയായി ഓരോ ടീമുകളും അവരുടെ സ്ക്വാഡ് അനൗൺസ്മെൻ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജർമനി, കാമറൂൺ, ബെൽജിയം തുടങ്ങിയ ടീമുകൾ മണിക്കൂറുകൾ മുൻപ് അവരുടെ സ്ക്വാഡുകൾ അനൗൺസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടും അവരുടെ 26 അംഗ സ്ക്വാഡിനെ അനൗൺസ് ചെയ്തിരിക്കുകയാണ്. പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെയ്ഡൻ സാഞ്ചോയുടെ കുറവാണ് സ്ക്വാഡിലെ പ്രധാന അഭാവം. എന്തായാലും ഒരുപിടി യുവതാരങ്ങളെ കോർത്തിണക്കിയ ടീമുമായാണ് കോച്ച് ഗാരി സൗത്ത്ഗേറ്റ് ഖത്തറിലേക്ക് പറക്കാൻ ഒരുങ്ങുന്നത്. ഒപ്പം പരിചയസമ്പത്ത് ഉള്ള കളിക്കാരും സ്ക്വാഡിലുണ്ട്. ജൂഡ് ബെല്ലിങ്ഹാം ഒഴികെ സ്ക്വാഡിൽ ഇടംപിടിച്ച എല്ലാ താരങ്ങളും പ്രീമിയർലീഗിൽ നിന്നു തന്നെയുള്ളവരാണ്.
എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്ന് പരിശോധിക്കാം;

GOAL KEEPERS: Jordan Pickford, Nick Pope, Aaron Ramsdale;

DEFENDERS: Trent Alexander-Arnold, Conor Coady, Eric Dier, Harry Maguire, Luke Shaw, John Stones, Kieran Trippier, Kyle Walker, Ben White;

MIDFIELDERS: Jude Bellingham, Conor Gallagher, Jordan Henderson, Mason Mount, Kalvin Phillips, Declan Rice;

FORWARDS: Phil Foden, Jack Grealish, Harry Kane, James Maddison, Marcus Rashford, Bukayo Saka, Raheem Sterling, Callum Wilson.

ഇതാണ് ഗാരി സൗത്ത്ഗേറ്റ് അനൗൺസ് ചെയ്ത 26 അംഗ സ്ക്വാഡ്. താരസമ്പന്നം എന്നുതന്നെ നിസംശയം പറയുവാൻ കഴിയും. എന്നിരുന്നാലും നിലവിൽ മിന്നുന്ന ഫോമിലുള്ള ഇവാൻ ടോണി, ടോം ഡേവിസ്, മൈക്കൾ കീൻ, ഹാർവി എലിയോട്ട് തുടങ്ങിയ താരങ്ങൾക്ക് സ്ക്വാഡിൽ ഇടം ലഭിക്കാത്തതിൽ ചില ഫാൻസെങ്കിലും അതൃപ്തരാണ്. ഒപ്പം സാഞ്ചോയുടെ അഭാവം. 26 അംഗങ്ങൾ മാത്രം ഉൾകൊള്ളുന്ന സ്ക്വാഡ് ആയതുകൊണ്ടുതന്നെ സൗത്ത്ഗേറ്റിനു പരിമിതികൾ ഉണ്ടെന്ന് നമുക്ക് കരുതാം. എന്തായാലും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള സ്ക്വാഡ് ഏതു വമ്പന്മാരെയും വിറപ്പിക്കാൻ പോന്നതാണ്. ലോകകപ്പ് തുടങ്ങുവാൻ ഇനി 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്. പ്രീമിയർ ലീഗിൽ ശെനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം ഖത്തറിലേക്ക് തിരിക്കും. എന്തായാലും ലോകകപ്പ് കിരീടത്തിൽ മുത്തമിടാൻ സൗത്ത്ഗേറ്റിനും സംഘത്തിനും സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment