അത്ലറ്റിക്കോ മാഡ്രിഡിന്റെ നിസഹായവസ്ഥ മുതല്‍ എടുക്കാന്‍ ചെല്‍സി
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ബാക്ക് ജോസ് ഗിമെനെസിന് വേണ്ടി അണിയറയില്‍ നീക്കം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു ചെൽസി.27-കാരൻ 2013 മുതൽ അതല്റ്റിക്കോ മാഡ്രിഡ് താരം ആണ്.ഈകാലയളവില്‍ താരം 10 ഗോളുകളും ഒമ്പത് അസിസ്റ്റുകളും ടീമിന് സംഭാവന ചെയ്തിട്ടുണ്ട്.
ചില ഫിറ്റ്‌നസ് പ്രശ്‌നങ്ങൾക്കിടയിലും ഗിമെനെസ് ഈ സീസണിൽ ഡീഗോ സിമിയോണിയുടെ കീഴില്‍ ആദ്യ ടീമില്‍ ഇടം നേടുന്നുണ്ട്.ഉറുഗ്വായ് ഇന്റർനാഷണല്‍ താരത്തിനു തന്റെ കരാര്‍ അവസാനിക്കാന്‍ ഇനിയും മൂന്ന് വർഷം കൂടി ശേഷിക്കുന്നുണ്ട്.ചാമ്പ്യൻസ് ലീഗിലും യൂറോപ്പയിലും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടത് അത്ലറ്റിക്കോയേ വലിയ സാമ്പത്തിക പരാധീനതകളിലേക്ക് തള്ളി വിട്ടിരിക്കുന്നു.അതിനാല്‍ പല താരങ്ങളെയും അവര്‍ ഓഫ്ലോഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. വില്‍ക്കാന്‍ വെച്ച താരങ്ങളുടെ ലിസ്റ്റില്‍ ഗിമിനെസ് ഇടം നേടിയിട്ടുണ്ട് എന്ന് ഇറ്റാലിയൻ പത്രപ്രവർത്തകൻ റൂഡി ഗാലെറ്റി വെളിപ്പെടുത്തിയിട്ടുണ്ട്.ഈ അവസരം മുതല്‍ എടുക്കാന്‍ ആണ് ചെല്‍സിയുടെ തീരുമാനം.