ജനുവരിയില്‍ ഒരു സൈനിങ്ങും നടത്തില്ല എന്ന് അറിയിച്ച് പെപ് ഗാര്‍ഡിയോള
മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിൽ പുതിയ സൈനിങ്ങുകള്‍ ഒന്നും നടത്തില്ല എന്ന് അറിയിച്ചിരിക്കുന്നു.ലോക ഫുട്ബോളിലെ ഏറ്റവും ചെലവേറിയ ടീമുകളിലൊന്നായ സിറ്റി ഈ സമ്മര്‍ വിന്‍ഡോയില്‍ 125 മില്യൺ പൗണ്ട് ചെലവഴിച്ചു.എർലിംഗ് ബ്രൗട്ട് ഹാലൻഡ്, സ്റ്റെഫാൻ ഒർട്ടെഗ, സെർജിയോ ഗോമസ്, കാൽവിൻ ഫിലിപ്സ്, അകാൻജി എന്നിവരെ ആണ് സിറ്റി സൈന്‍ ചെയ്തത്.
ഈ സീസണിൽ ഇതുവരെ 17 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും മൂന്ന് അസിസ്റ്റുകളുമായാണ് ഹാലാൻഡ് കുറഞ്ഞ കാലയളവില്‍ തന്നെ തന്റെ മൂല്യം തെളിയിച്ച് കഴിഞ്ഞു.ലീഗില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ സിറ്റി.ലീഗ് കിരീട സാധ്യത വര്‍ധിപ്പിക്കാന്‍ ആഴ്സണല്‍,ടോട്ടന്‍ഹാം ചെല്‍സി ,ലിവര്‍പൂള്‍ എന്നിവര്‍ ജനുവരിയില്‍ കൂടുതല്‍ താരങ്ങളെ ടീമിലേക്ക് എത്തിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.രണ്ടാം ഭാഗത്തില്‍ പ്രീമിയര്‍ ലീഗ് കൂടുതല്‍ കടുപ്പം ആകുമെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ പണ്ടിറ്റുകള്‍ വിശ്വസിക്കുന്നു.എന്നാല്‍ ലീഗ് നിലനിര്‍ത്താനുള്ള സ്ക്വാഡ് ബലം തനിക്ക് ഉണ്ട് എന്ന് പെപ്പ് അകമഴിഞ്ഞ് വിശ്വസിക്കുന്നു.