ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ജർമനി.!
ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. വമ്പന്മാരായ ബ്രസീൽ, ഫ്രാൻസ്, ക്രൊയേഷ്യ, ഡെന്മാർക്ക് തുടങ്ങിയവരൊക്കെ തങ്ങളുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ മുൻ ചാമ്പ്യന്മാരും യൂറോപ്പിലെ കരുത്തരുമായ ജർമനിയും തങ്ങളുടെ സ്ക്വാഡ് അനൗൺസ് ചെയ്തിരിക്കുകയാണ്. പരമാവധി എണ്ണമായ 26 പേരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു സ്ക്വാഡ് ആണ് കോച്ച് ഹാൻസി ഫ്ളിക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മുള്ളർ, സനെ, ഗ്നാബ്രി, മുസിയാല, കിമ്മിച്ച്, ഗുണ്ടോഗൻ, ഗൊറെട്സ്ക, ന്യൂയർ, ഹാവർട്സ്, റൂഡിഗർ, ടെർ സ്റ്റീഗൻ തുടങ്ങി യൂറോപ്യൻ ലീഗുകളിൽ ജ്വലിച്ചുനിൽക്കുന്ന ഒരുപിടി താരങ്ങളുമായാണ് ഫ്ലിക്ക് ഖത്തറിലേക്ക് വിമാനം കയറുന്നത്. പരിക്കേറ്റ് നേരത്തെ തന്നെ ലോകകപ്പിൽ നിന്നും പുറത്തായ മാർക്കോ റൂസിൻ്റെയും, ടിമോ വെർണറുടെയും അഭാവമാണ് എടുത്തുപറയാനുള്ളത്. ഒപ്പം ഇൻ്റർ താരം റോബിൻ ഗോസെൻസിനും, മുൻ പി.എസ്.ജി താരം ഡ്രാക്സ്ലറിനും, മാറ്റ് ഹമ്മൽസിനും, ജെറോം ബോട്ടെങ്ങിനും ഒന്നും സ്ക്വാഡിൽ അവസരം ലഭിച്ചില്ല. എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്ന് പരിശോധിക്കാം;
GOAL KEEPERS: M Nuer, Ter Stegen, K Trapp
DEFENCE: A Bella-Kotchap, M Ginter, C Günter, T Kehrer, L Klostermann, David Raum, A Rüdiger, N Schlotterbeck, N Süle
MIDFIELD/ATTACK: K Adeyami, J Brandt, N Füllkrug, S Gnabry, L Goeretzka, M Götze, I Gundogan, K Havertz, J Hofmann, J Kimmich, Y Moukoko, J Musiala, T Müller, L Sané
ഇതാണ് ഇത്തവണ ഹാൻസി ഫ്ളിക്കിന് കീഴിൽ ഖത്തറിലേക്ക് പറക്കുന്ന 26 അംഗ ജർമൻ സ്ക്വാഡ്. യുവത്വവും പരിചയ സമ്പത്തും ഇടകലർന്ന ഒരു സംഘത്തെയാണ് ഫ്ളിക്ക് തിരഞ്ഞെടുത്തത്. സ്ക്വാഡിൽ ഒരു ബയേൺ ആധിപത്യം തന്നെയാണ് നമുക്ക് കാണുവാൻ കഴിയുന്നത്. 2014 ലോകകപ്പ് ഫൈനലിൽ അർജൻ്റീനക്കെതിരെ ഗോൾ നേടിയ മരിയോ ഗോട്സെയ്ക്കും സ്ക്വാഡിൽ ഇടംലഭിച്ചിട്ടുണ്ട്. ഏതുടീമിനെയും വെല്ലുവിളിക്കാൻ പോന്ന കരുത്തുറ്റ ഒരു സംഘം എന്നുതന്നെ പറയാം. എന്തായാലും ഫ്ലിക്കിന് കീഴിൽ 2014ലെ മികവ് ഖത്തറിലും പുറത്തെടുക്കാൻ ജർമൻ പടയ്ക്ക് സാധിക്കുമോ എന്ന് നമുക്ക് കണ്ടുതന്നെ അറിയാം.






































