സ്ക്വാഡ് റെഡി; ലോകകപ്പിനായി സ്വിസ് പടയും തയ്യാർ.!
ക്രൊയേഷ്യ തങ്ങളുടെ സ്ക്വാഡ് അനൗൺസ് ചെയ്തതിന് പിന്നാലെ സ്വിറ്റ്സർലൻഡും അവരുടെ 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ആഴ്സനൽ താരം ഗ്രാനിറ്റ് ഷാക്കയാണ് സ്വിസ് പടയെ നയിക്കുക. യാൻ സോമർ, മാന്വൽ അക്കഞ്ഞി, ബ്രീൽ എമ്പോളോ, റെമോ ഫ്രോളർ, റിക്കാർഡോ റോഡ്രിഗസ്, ഷേർദാൻ ഷക്കീരി, ഡെനിസ് സക്കറിയ… തുടങ്ങിയവരാൽ നീളുന്നതാണ് സ്വിസ്സിൻ്റെ താരനിര. എന്തായാലും ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്കും ഈയൊരു സ്ക്വാഡിൽ ഇടം നേടുവാൻ കഴിഞ്ഞു.
എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്നു പരിശോധിക്കാം;
• Michel Aebischer
• Manuel Akanji
• Eray Comert
• Nico Elvedi
• Breel Embolo
• Christian Fassnacht
• Edimilson Fernandes
• Fabian Frei
• Remo Freuler
• Ardon Jashari
• Gregor Kobel
• Philipp Kohn
• Noah Okafor
• Jonas Omlin
• Fabian Reider
• Ricardo Rodriguez
• Fabian Schar
• Haris Seferovic
• Xherden Shaqiri
• Yann Sommer
• Djibril Sow
• Renato Steffen
• Ruben Vargas
• Silvan Widmer
• Granit Xhaka
• Denis Zakaria
26 പേർ അടങ്ങുന്ന ഈയൊരു സ്ക്വാഡ് ആയിരിക്കും ലോകകപ്പിനായി ഖത്തറിലേക്ക് വിമാനം കയറുക. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക നയിക്കുന്ന ടീമിൽ ലോകകപ്പിൽ വമ്പൻ ടീമുകൾക്ക് വെല്ലുവിളി ഉയർത്താൻ പോന്ന ഒരുപിടി മിന്നും താരങ്ങളുമുണ്ട്. മുൻ സ്വിസ്താരം തന്നെയായ മുററ്റ് യാകിൻ ആണ് ടീം മാനേജർ. എങ്കിലും അവർക്ക് കാര്യങ്ങൾ എളുപ്പമാകില്ല. കരുത്തരായ ബ്രസീലിനൊപ്പം സെർബിയയും, കാമറൂണും ഉൾപ്പെടുന്ന ജി ഗ്രൂപ്പിലാണ് സ്വിറ്റ്സർലൻഡ്. അതുകൊണ്ടുതന്നെ ഗ്രൂപ്പ്ഘട്ടം കടക്കണമെങ്കിൽ കുറച്ചു വിയർക്കേണ്ടിവരും. കഴിഞ്ഞ ലോകകപ്പിലും സ്വിറ്റ്സർലൻഡ്, ബ്രസീൽ, സെർബിയ എന്നിവർ ഒരേ ഗ്രൂപ്പിൽ തന്നെയായിരുന്നു. അന്ന് ബ്രസീലിനൊപ്പം സ്വിസ്പട നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരുന്നു. എന്തായാലും യൂറോപ്യൻ ലീഗിൽ കഴിവ് തെളിയിച്ച ഒരുപിടി താരങ്ങളുമായി വരുന്ന സ്വിറ്റ്സർലൻഡിന് ലോകകപ്പിൽ മികച്ചൊരു മുന്നേറ്റം തന്നെ നടത്തുവാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.