European Football Foot Ball qatar worldcup Top News

മോഡ്രിച്ചിന് ഇത് നാലാം ഊഴം; ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് ക്രൊയേഷ്യ.!

November 9, 2022

author:

മോഡ്രിച്ചിന് ഇത് നാലാം ഊഴം; ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് ക്രൊയേഷ്യ.!

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വരുന്ന 20ആം തീയതിയാണ് 22ആമത് ഫിഫ വേൾഡ് കപ്പിന് ഖത്തറിൽ കിക്കോഫ് ആകുന്നത്. എന്തായാലും ഇതിന് മുന്നോടിയായി ക്രൊയേഷ്യ തങ്ങളുടെ ലോകകപ്പ് സ്ക്വാഡിനെ അനൗൺസ് ചെയ്തിട്ടുണ്ട്. മത്സരപരിചയവും യുവത്വവും ഒത്തിണങ്ങിയ ഒരു സംഘത്തെയാണ് കോച്ച് സ്ലാറ്റ്കോ ഡാലിച്ച് ഖത്തറിലേക്ക് വിളിച്ചിരിക്കുന്നത്. ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് തന്നെയാണ് സംഘത്തിലെ ഏറ്റവും പ്രായമേറിയ താരം. 37 വയസുകാരനായ താരത്തിൻ്റെ 4ആം വേൾഡ്കപ്പ് ആണിത്. കഴിഞ്ഞ തവണ റഷ്യൻ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് മുന്നിൽ അടിതെറ്റിയാണ് ക്രൊയേഷ്യ വീണത്. അന്ന് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ ഖത്തറിൽ സ്വന്തമാക്കാൻ ഉറച്ചാവും മോഡ്രിച്ചും സംഘവും വിമാനം കയറുക.
എന്തായാലും നമുക്ക് അവരുടെ സ്ക്വാഡ് ഒന്ന് പരിശോധിക്കാം;
GK: Dominik Livakovic, Ivica Ivusic, Ivo Grbic;
DEFENCE: Domagoj Vida, Dejan Lovren, Borna Barisic, Josip Juranovic, Josko Gvardiol, Borna Sosa, Josip Stanisic, Martin Erlic, Josip Sutalo;
MIDFIELD: Luka Modric, Mateo Kovacic, Marcelo Brozovic, Mario Pasalic, Nikola Vlasic, Lovro Majer, Kristijan Jakic, Luka Sucic;
FORWARD: Ivan Perisic, Andrej Kramaric, Bruno Petkovic, Mislav Orsic, Ante Budimir, Marko Luvaja

ഇതാണ് ക്രൊയേഷ്യയുടെ 26 അംഗ ലോകകപ്പ് സ്ക്വാഡ്. പതിവിൽ നിന്നും വിപരീതമായി പരിചയസമ്പത്തിനൊപ്പം യുവത്വവും കൂടി ഇടകലർത്തിയാണ് ഡാലിച്ച് സ്ക്വാഡ് സെലക്ഷൻ നടത്തിയത്. മുൻ ബാർസ താരവും നിലവിലെ സെവിയ്യ താരവുമായ ഇവാൻ റാക്കിറ്റിച്ച്, എസി മിലാൻ താരം ആൻ്റി റെബിച്ച്, അത്ലറ്റിക്കോ താരം വ്രസാൽക്കോ തുടങ്ങിയവർക്കൊന്നും ഖത്തറിലേക്ക് വിളിയെത്തിയില്ല. ഇവരെല്ലാവരും തന്നെ കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ ഉൾപ്പെടെ ക്രൊയേഷ്യൻ നിരയിൽ അണിനിരന്നവരാണ്. എന്തുതന്നെയായാലും ഡാലിച്ചിൻ്റെ പരീക്ഷണം ഖത്തറിൽ എത്രത്തോളം വിജയകരമാകുമെന്ന് നമുക്ക് കണ്ടുതന്നെയറിയാം.

Leave a comment