അവസാന മത്സരത്തിൽ റെഡ് കാർഡ് കണ്ട് ജെറാർഡ് പിക്ക്വെയും.!
ലാലിഗയിൽ ഒസാസുനയ്ക്ക് എതിരെ നടന്ന മത്സരത്തിൽ 10 പേരുമായിക്കൊണ്ട് പൊരുതി വിജയിക്കാൻ ബാർസലോണയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൻ്റെ 31ആം മിനിറ്റിൽ സൂപ്പർ താരം റോബർട്ട് ലെവണ്ടോസ്കി ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയതിനാലാണ് ബാർസ 10 പേരായി ചുരുങ്ങിയത്. എന്നാലും 1 ഗോളിന് പിന്നിൽ നിന്ന ശേഷം പെഡ്രി, റാഫീഞ്ഞ എന്നിവരുടെ ഗോളുകളിൽ ബാർസ തകർപ്പൻ വിജയം നേടി എടുക്കുകയായിരുന്നു. ഈയൊരു മത്സരത്തിൽ ലെവണ്ടോസ്കിക്ക് റെഡ് കാർഡ് നൽകിയതിനെ റഫറിയുമായി ചോദ്യം ചെയ്തതിനാണ് പിക്ക്വെയ്ക്കും റെഡ് കാർഡ് ലഭിച്ചത്. ഹാഫ് ടൈമിനു പിരിഞ്ഞ സമയത്ത് ആയിരുന്നു സംഭവം. ഇതോടെ തൻ്റെ അവസാന മത്സരത്തിൽ കളിക്കാൻ ഇറങ്ങാതെ റെഡ് കാർഡ് വാങ്ങി എന്ന ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കാനും പിക്ക്വെയ്ക്കായി. ബാഴ്സയുടെ സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റിൽ ആയിരുന്നു പിക്ക്വെ. രണ്ടാം പകുതിയിൽ സബ് ആയിക്കൊണ്ട് താരത്തെ സാവി കളത്തിൽ ഇറക്കുമെന്ന സാഹചര്യം ഉള്ളപ്പോഴാണ് താരം ഇടവേളയ്ക്ക് പിരിഞ്ഞ സമയം റഫറിയുമായി വാക്കേറ്റം നടത്തി കാർഡ് വാങ്ങിയത്. എന്തായാലും മത്സരം വിജയിക്കാൻ ബാർസയ്ക്ക് സാധിച്ചു. ഒപ്പം ഒരു റെഡ് കാർഡിലൂടെ തൻ്റെ കരിയർ അവസാനിപ്പിക്കാൻ പിക്ക്വേയ്ക്കും കഴിഞ്ഞു.