ജനുവരിയിൽ മാർക്കസ് എഡ്വേർഡ്സിനെ വീണ്ടും സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പർ
ജനുവരിയിൽ സ്പോർട്ടിംഗ് ലിസ്ബണിന്റെ മാർക്കസ് എഡ്വേർഡ്സിനെ വീണ്ടും സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്സ്പർ പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.എഡ്വേർഡ്സ്, ഒരു മുൻ സ്പർസ് കളിക്കാരനാണ്.അദ്ദേഹം സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ടോട്ടന്‍ഹാമിന്റെ ജൂണിയര്‍ ഫുട്ബോള്‍ സെറ്റപ്പിലൂടെ ആണ് വളര്‍ന്ന് വന്നത്.ലണ്ടൻ ക്ലബിൽ നിന്ന് 2019-ൽ വിറ്റോറിയ ഡി ഗുയിമാരേസിലേക്ക് കൂട് മാറിയ താരം ഈ വർഷം സ്പോർട്ടിംഗുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു.
പോർച്ചുഗീസ് മീഡിയ പുറത്തു വിട്ട വാര്‍ത്ത പ്രകാരം താരത്തിന്റെ സീസണിലെ ശക്തമായ ഫോമിനെ തുടര്‍ന്ന് ടോട്ടൻഹാം അവരുടെ മുൻ കളിക്കാരനു വരാനിരിക്കുന്ന ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒരു അവസരം കൂടി നല്കാന് ഒരുങ്ങുന്നു.ചാമ്പ്യൻസ് ലീഗിലെ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും ഉൾപ്പെടെ, ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി വിംഗറിന് ഏഴ് ഗോളുകളും ആറ് അസിസ്റ്റുകളും ഉണ്ട്.കോണ്ടേ ആവശ്യപ്പെട്ടത് മൂലം നിരവധി കളിക്കാരെ സൈന്‍ ചെയ്യാന്‍ ടോട്ടന്‍ഹാം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.അതിനാല്‍ ഈ ജനുവരിയില്‍ ടീമില്‍ വലിയൊരു അഴിച്ചുപണി തന്നെ നടത്താന്‍ ആണ് കോണ്ടേയും സംഘവും തീരുമാനിച്ചിരിക്കുന്നത്.






































