ആര്‍റെറ്റക്ക് ഒരു വലിയ തുക ട്രാന്‍സ്ഫര്‍ ഫണ്ട് ആയി നല്‍കാന്‍ ആഴ്സണല്‍ മാനെജ്മെന്റ്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റക്ക് ആഴ്സണല്‍ ബോര്‍ഡ് വലിയൊരു തുക തന്നെ ട്രാന്‍സ്ഫര്‍ ഫണ്ട് ആയി നല്‍കാന്‍ ഒരുങ്ങുന്നു.പ്രീമിയർ ലീഗ് ടേബിളിൽ തങ്ങളുടെ ആദ്യ 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത് ആണ് ആഴ്സണല്‍ ഇപ്പോള്‍.വാരാന്ത്യത്തിൽ ചെൽസിക്കെതിരായ 1-0 ജയം കൂടി ആയതോടെ ആഴ്സണല്‍ എന്ന ടീം വളരെ സീരിയസ് ആയി തന്നെ ലീഗ് മത്സരങ്ങളെ കാണുന്നു എന്ന് വ്യക്തം.
ഇപ്പോള്‍ ആര്‍റെറ്റക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കാന്‍ ആഴ്സണല്‍ മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നു.സിറ്റി,ചെല്‍സി,യുണൈറ്റഡ് എന്നിങ്ങനെ മുന്‍നിര ടീമുകളുമായി കിട പിടിക്കാന്‍ അതിനൊത്ത് ഉയരണം എന്ന സത്യം ആഴ്സണല്‍ ബോര്‍ഡ് മനസ്സിലാക്കിയിരിക്കുന്നു. വേനൽക്കാലത്ത് ലെസ്റ്റർ സിറ്റിയിൽ നിന്ന് യുറി ടൈൽമാൻസിനെ സൈൻ ചെയ്യാനുള്ള അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ ആഴ്‌സണല്‍ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ തങ്ങളുടെ പ്രധാന ലക്ഷ്യം മിഡ്ഫീല്‍ഡ് ശക്തിപ്പെടുത്തുക എന്നതാണ്. ഇത് കൂടാതെ ഒരു വിങ്ങര്‍,ഒരു സ്ട്രൈക്കര്‍ എന്നിവരെയും ആഴ്സണല്‍ വിപണിയില്‍ തിരയുന്നുണ്ട് എന്ന് 90 മിനുറ്റ് രേഖപ്പെടുത്തിയിരുന്നു.