റോൺ-റോബർട്ട് സീലറിനെ മൂന്നാം ഗോള്‍ കീപ്പര്‍ ആയി സൈന്‍ ചെയ്യാന്‍ ലിവർപൂള്‍
ഹാനോവർ ഗോൾകീപ്പർ റോൺ-റോബർട്ട് സീലറെ സൈൻ ചെയ്യാൻ ലിവർപൂള്‍ തയ്യാര്‍ എടുക്കുന്നതായി റിപ്പോര്‍ട്ട്.33 കാരനായ സീലര്‍ ഇതിനകം മാഞ്ചസ്റ്റർ യുണൈറ്റഡിനും ലെസ്റ്റർ സിറ്റിക്കുമൊപ്പം പ്രീമിയർ ലീഗിൽ കരിയര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.നിലവിൽ, രണ്ടാം നിര ബുണ്ടസ്ലിഗ ടീമായ ഹാനോവരിന്റെ ഒന്നാം നമ്പർ ചോയ്സാണ് അദ്ദേഹം, ഈ സീസണിൽ 15 മത്സരങ്ങളില്‍ നിന്ന് ആറ് ക്ലീൻ ഷീറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
സീസണിന്റെ അവസാനത്തിൽ ലിവര്‍പൂളിന്റെ മൂന്നാമത്തെ ഗോള്‍കീപ്പര്‍ ചോയ്സായ അഡ്രിയാന്റെ കരാര്‍ പൂര്‍ത്തിയാവും.അതിനാല്‍ ഒരു ബാക്ക് ഓപ്ഷന് റെഡ്സിന് സൈന്‍ ചെയ്യേണ്ടത് വളരെ നിര്‍ബന്ധം ആണ്. അടുത്ത വേനൽക്കാലത്ത് സീലറുടെ കരാർ അവസാനിക്കുന്നതിനാല്‍ താരത്തിനെ എത്രയും പെട്ടെന്ന് വിറ്റ് കാശാക്കാന്‍ ജര്‍മന്‍ ക്ലബ് തീരുമാനിക്കും എന്ന് ജര്‍മന്‍ പത്രമായ ബില്‍ഡും അവകാശപ്പെട്ടു. 2011 നും 2015 നും ഇടയിൽ ജർമ്മനിയില്‍ ആറ് തവണ കളിച്ച സീലർ, 2014 ലോകകപ്പ് വിജയിച്ച ടീമിന്റെ ഭാഗമായിരുന്നു, കൂടാതെ ജർമ്മനിയിലും ഇംഗ്ലണ്ടിലുടനീളവും വ്യത്യസ്ത തലങ്ങളിൽ 360 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.