European Football Foot Ball Top News

യൂറോപ്പയിലും തീപാറും; പ്ലേ ഓഫിൽ ബാർസയും യുണൈറ്റഡും നേർക്കുനേർ.!

November 7, 2022

author:

യൂറോപ്പയിലും തീപാറും; പ്ലേ ഓഫിൽ ബാർസയും യുണൈറ്റഡും നേർക്കുനേർ.!

ചാമ്പ്യൻസ് ലീഗിൻ്റെ റൗണ്ട് ഓഫ് 16 നറുക്കെടുപ്പിന് പിന്നാലെ യൂറോപ്പ ലീഗിൻ്റെ പ്ലേഓഫ് നറുക്കെടുപ്പും പൂർത്തിയായിട്ടുണ്ട്. ലീഗിലെ ഗ്രൂപ്പ് സ്റ്റേജിൽ രണ്ടാം സ്ഥാനക്കാർ ആയി ഫിനിഷ് ചെയ്ത ടീമുകളും ചാമ്പ്യൻസ് ലീഗിൽ 3ആം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമുകളും തമ്മിലാണ് യൂറോപ്പ പ്ലേഓഫിൽ മാറ്റുരക്കുക. ഇതിൽ ഏറ്റവും കടുപ്പമേറിയ പോരാട്ടം എഫ്സി ബാർസലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ളതാണ്. ഈ 2 ടീമുകളിൽ ഒന്ന് നേരത്തെ പുറത്താകുമെന്ന് ഇതോടെ ഉറപ്പായി.
എന്തായാലും ആരൊക്കെ തമ്മിലാണ് പ്ലേഓഫിൽ കൊമ്പുകോർക്കുക എന്ന് നമുക്കൊന്ന് പരിശോധിക്കാം;
DRAW RESULT
• MANCHESTER UNITED vs BARCELONA
• JUVENTUS vs NANTES
• SPORTING LISBON vs MIDTJYLLAND
• SHAKHTAR vs RENNES
• AJAX vs UNION BERLIN
• LEVERKUSEN vs MONACO
• SEVILLA vs PSV
• SALZBURG vs ROMA


ഇത്രയുമാണ് യൂറോപ്പ ലീഗിൽ ഇനി വരാനിരിക്കുന്ന പ്ലേഓഫ് മത്സരങ്ങൾ. ഇതിൽ യുണൈറ്റഡ് ബാർസ മത്സരം ഒഴികെയുള്ളവ അത്ര കടുപ്പമേറിയതല്ല. എന്തായാലും ലോകകപ്പിന് ശേഷം ഫെബ്രുവരിയിലാകും ഈ മത്സരങ്ങൾ നടക്കുക. ആദ്യപാദം ഫെബ്രുവരി 16നും രണ്ടാംപാദം ഫെബ്രുവരി 23നും നടക്കും. ഇതിൽ വിജയിക്കുന്ന ടീമുകൾ ആകും റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടുക. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment