“ഡോണി വാൻ ഡി ബീക്കിന് മാൻ യുണൈറ്റഡിൽ തന്നെ ഭാവിയുണ്ട്” – എറിക് ടെന്‍ ഹാഗ്
മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്, ഓൾഡ് ട്രാഫോർഡിൽ ഡോണി വാൻ ഡി ബീക്കിന് തന്‍റെ കരിയറില്‍ ഉയര്‍ച്ച നേടാന്‍ എല്ലാ വാതിലുകളും തുറന്നു തന്നെ കിടക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.2020-ലെ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ 34 മില്യൺ പൗണ്ട് ഡീലില്‍ ആണ് താരം അയാക്സ് വിട്ട് യുണൈറ്റ ഡിലേക്ക് ചേക്കേറിയത്. ഒലെ ഗുന്നർ സോൾസ്‌ഷെയര്‍ , റാൽഫ് റാംഗ്നിക്ക്, ഇപ്പോൾ ടെൻ ഹാഗ് എന്നിവരുടെ കീഴിൽ ക്ലബ്ബിന്റെ പദ്ധതികളുടെ സ്ഥിരമായ ഭാഗമാകാൻ വാൻ ഡി ബീക്ക് പരാജയപ്പെട്ടു.
മാൻ യുണൈറ്റഡിന് വാൻ ഡി ബീക്കിന്റെ സൈനിംഗ് പരാജയം ആണോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ടെൻ ഹാഗ് പ്രതികരിച്ചത് ഇങ്ങനെ.”നല്ല രീതിയില്‍ പ്രീസീസന്‍ താരം ആസ്വദിച്ചു.എന്നാല്‍ പരിക്ക് എല്ലാം കുളമാക്കി.കഴിഞ്ഞ ആഴ്ച അദ്ദേഹം തരകെടില്ലാത്ത പ്രകടനം ആണ് കാഴ്ച്ചവെച്ചത്.ആസ്ട്ടന്‍ വില്ലക്കെതിരെയും ഞാന്‍ വിചാരിച്ച രീതിയില്‍ അദ്ദേഹം കളിച്ചു.എനിക്ക് അതില്‍ ഒരു സംശയവും ഇല്ല.കുറച്ചു സമയം നല്‍കിയാല്‍ എല്ലാം തന്നെ ഇതിലും നന്നായി ചെയ്യാന്‍ പ്രാപ്തിയുള്ള താരം ആണ് അദ്ദേഹം.എന്‍റെ കീഴില്‍ അദ്ദേഹം നന്നായി തന്നെ ആണ് കളിക്കുന്നത്.”