ജിറൂഡ് ആനന്ദിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു..The Real Veteran !!
വാൻ പേഴ്സി പോയതിന്റെ വിടവ് നികത്താൻ ആർസൺ വെങ്ങർ ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്ത താരമായിട്ടാണ് ഒലിവർ ജിറൂഡ് എന്ന നാമം ആദ്യമായി കേൾക്കുന്നത്. ആ വിടവ് അദ്ദേഹത്തിന് ഒരിക്കലും നികത്താൻ സാധിക്കില്ലായിരുന്നു. എന്നാൽ അതി മനോഹരമായ ചില ഗോളുകൾ നൽകി അദ്ദേഹം നമ്മുക്ക് കുറച്ചു നല്ല ഓർമ്മകൾ നൽകി. ജിറൂഡിന്റെ ഹെഡ്ഡ്റുകളുടെ ചൂട് അറിയാത്ത ഗോൾ കീപ്പർ മാർ വിരളം. 2017 ക്രിസ്റ്റൽ പാലസിനെതിരെ സ്കോർപിയോൺ കിക്ക് വഴി നേടിയ ഗോൾ, ആ വർഷത്തെ പുസ്കാസ് അവാർഡിന് വരെ അർഹമായിരുന്നു.
എന്നാൽ പിന്നീട് ഒബാമയാങ് – ലകാസറ്റ് എന്നിവർക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. ചെൽസിയിലേക്ക് കൂടു മാറിയ അദ്ദേഹം അവിടെയും സാമാന്യ മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു. പതിവ് പോലെ പല മികച്ച ഗോളുകളും ടീമിന് വേണ്ടി നേടുകയുണ്ടായി. പക്ഷെ ചെൽസിയുടെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്നുള്ളതും വാസ്തവം. ആയതിനാൽ അവിടെ നിന്ന് ഇറ്റലിയിലേക്ക് – സാക്ഷാൽ എ .സി മിലാൻ.
പക്ഷെ ജിറൂഡ് എന്ന പ്രതിഭ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഫ്രാൻസിന് വേണ്ടി നടത്തിയ പ്രകടനത്തിന്റെ പേരിൽ ആണ്. 2011 ൽ ദേശീയ ടീമിനായി ബൂട്ട് കെട്ടുമ്പോൾ തൊട്ട് ഫ്രാൻസ് താരനിബിഡമാണ്. എന്നിരുന്നാലും ബേനസീമ, എംബപ്പേ, ഗ്രീസ്മാൻ എന്നിവർക്കിടയിലും അദ്ദേഹം ഫ്രാൻസിനായി അടിച്ചു കൂട്ടിയത് 49 ഗോളുകളാണ്. സാക്ഷാൽ ഓൺറി ആൺറി മാത്രമാണ് കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് [51 ഗോളുകൾ]. ഓൺറിയെ ഈ ലോക കപ്പിൽ തന്നെ ജിറൂഡ് മറികടന്നാൽ അത്ഭുതപെടാനില്ല. കാരണം മിലാനിൽ അത്ര മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ച വെക്കുന്നത്. അതും ഈ 36 ആമത്തെ വയസ്സിൽ.
Si è girato (in volo) Giroud 🔄pic.twitter.com/8KjWNzaBfM
— M4rk (@M4rkPhilips) November 5, 2022
ഈ സീസണിൽ മാത്രം 9 ഗോളുകളും 4 അസിസ്റ്റും സ്വന്തം പേരിൽ ജിറൂഡ് ചേർത്ത് കഴിഞ്ഞിരിക്കുണു. ഇപ്പോൾ അദ്ദേഹം വാർത്തയിൽ നിറയുന്നത് ഇന്നലെ നടന്ന മത്സരത്തിലെ ഗോളിന്റെ പേരിൽ ആണ്. 89 ആം മിനുട്ടിൽ വായുവിൽ പറന്ന് നിന്ന് നടത്തിയ കിക്ക് ടീമിന് നിർണായക വിജയമാണ് നേടി കൊടുത്തത്. പ്രായം വെറും അക്കങ്ങൾ ആക്കുന്നവർ എന്ന് നമ്മൾ പറയുന്നത് സ്ലാട്ടൻ – റൊണാൾഡോ – മോഡ്രിച് എന്നിവരെ കണ്ടിട്ടാണ്. എന്നാൽ ആ പ്രശംസക്ക് ജിറൂഡും അർഹൻ ആണെന്ന് തോന്നുന്നു.