EPL 2022 European Football Foot Ball Top News transfer news

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടി ബൊറൂസിയ ഡോർട്ട്മുണ്ട് താരം യൂസൗഫ മൗക്കോക്കോയേ

November 3, 2022

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടി ബൊറൂസിയ ഡോർട്ട്മുണ്ട് താരം യൂസൗഫ മൗക്കോക്കോയേ

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ യുവതാരം യൂസൗഫ മൗക്കോക്കോ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നു.കഴിഞ്ഞ സമ്മര്‍ വിന്‍ഡോയില്‍ ഡോര്‍ട്ടുമുണ്ടിന്റെ ഹാലണ്ടിനെ സൈന്‍ ചെയ്ത സിറ്റിക്ക് ജര്‍മന്‍ ക്ലബുമായി  ഒരിക്കൽ കൂടി ബിസിനസ്സ് ചെയ്യാൻ താല്‍പര്യമുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന 17 കാരനായ മൗക്കോക്കോ ഈ സീസണിൽ ഇതുവരെ 18 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Manchester City want Borussia Dortmund youngster?

ഫുട്ബോൾ ഇൻസൈഡർ നല്‍കിയ റിപ്പോര്‍ട്ട്  കണക്കില്‍ എടുക്കുകയാണെങ്കില്‍ ലിവർപൂളിനും താരത്തിനെ സ്കൌട്ട് ചെയ്യാന്‍ ആഗ്രഹം ഉണ്ട്.കൂടാതെ, റയൽ മാഡ്രിഡ്, പാരീസ് സെന്റ് ജെർമെയ്ൻ, ബാഴ്‌സലോണ എന്നിങ്ങനെ യൂറോപ്പിലെ എല്ലാ വമ്പന്‍ ക്ലബുകള്‍ക്കും താരത്തിന്‍റെ മേല്‍ ഒരു നോട്ടമുണ്ട്.പ്രീമിയർ ലീഗ് താരങ്ങളായ റീസ് ജെയിംസ്, ആന്റണി ഗോർഡൻ എന്നിവരെ നിയന്ത്രിക്കുന്ന കമ്പനിയായ യുണീക്ക് സ്‌പോർട്‌സ് മാനേജ്‌മെന്റിൽ താരം ചേര്‍ന്നതിനാള്‍  ഒരു ഇംഗ്ലീഷ് ക്ലബ് തന്നെ  താരത്തിനെ സൈന്‍ ചെയ്യുമെന്നുള്ള കിംവദന്തി നിലനില്‍ക്കുന്നുണ്ട്.

Leave a comment