EPL 2022 European Football Foot Ball Top News transfer news

ഹസാര്‍ഡിന്റെ കരിയര്‍ വീണ്ടെടുക്കാന്‍ ഒരവസരം നല്‍കാന്‍ ആസ്ട്ടന്‍ വില്ല

November 2, 2022

ഹസാര്‍ഡിന്റെ കരിയര്‍ വീണ്ടെടുക്കാന്‍ ഒരവസരം നല്‍കാന്‍ ആസ്ട്ടന്‍ വില്ല

റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡിനെ 2023 ലെ ട്രാൻസ്ഫർ ടാർഗെറ്റായി ആസ്റ്റൺ വില്ല തീരുമാനിചിരിക്കുന്നതായി  റിപ്പോർട്ട്.ഒക്ടോബർ 20 ന് ഫുൾഹാമിനോട് 3-0 ന് തോറ്റതിന് ശേഷം സ്റ്റീവൻ ജെറാർഡിന്റെ പിൻഗാമിയായി വിയാറിയൽ ബോസ് ഉനൈ എമറിയെ നിയമിച്ചതായി പ്രീമിയർ ലീഗ് സംഘടന കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.റിലഗേഷൻ സോണിന് ഒരു പോയിന്റ് മാത്രം മുകളിൽ സ്റ്റാൻഡിംഗിൽ 16-ാം സ്ഥാനത്താണ് വില്ലയുള്ളത്.

Villarreal boss Unai Emery on September 8, 2022

അതിനാല്‍ കാമ്പെയ്‌നിന്റെ രണ്ടാം പകുതിയിൽ ഫോം വീണ്ടെടുക്കുന്നതിന് വേണ്ടി ജനുവരിയിൽ തന്റെ ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യം എമറിക്ക് ലഭിച്ചേക്കും.ഡിഫെൻസ സെൻട്രൽ പറയുന്നതനുസരിച്ച്, ഹസാർഡ് ആണ് ടീം മുന്നോട്ട് വെക്കുന്ന താരങ്ങളില്‍ ഏറ്റവും പ്രമുഘന്‍.ലാലിഗയില്‍ ഇതുവരെ  വെറും നാല് സ്‌ട്രൈക്കുകളും എട്ട് അസിസ്റ്റുകളും നേടിയ താരത്തിന്‍റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പാടവം ടീമിന് കരുത്ത് ആകും എന്ന വിശ്വാസത്തില്‍ ആണ് ക്ലബ്.

 

 

 

Leave a comment