European Football Foot Ball Top News transfer news

2025 വരെ എസി മിലാന്‍ പിയോളിയുടെ നിയന്ത്രണത്തില്‍ !!!

November 2, 2022

2025 വരെ എസി മിലാന്‍ പിയോളിയുടെ നിയന്ത്രണത്തില്‍ !!!

എസി മിലാൻ കോച്ച് സ്റ്റെഫാനോ പിയോളിയുടെ കരാര്‍ ക്ലബ് മാനെജ്മെന്റ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി.57-കാരനായ പിയോളി 2025 ജൂൺ വരെ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതായി മിലാൻ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മുൻ കരാർ ഈ സീസണിന്റെ അവസാനത്തോടെ അവസാനിക്കും.

Stefano Pioli ahead of Milan-Empoli: "Restart on the Right Foot"

2020-ന്റെ തുടക്കത്തിൽ ടീമിന്‍റെ  മോശം ഫോം മൂലം അദ്ദേഹത്തിനെ പുറത്താക്കാന്‍ നില്‍ക്കുകയായിരുന്നു മിലാന്‍.എന്നാല്‍ ടീമില്‍ തുടര്‍ന്ന അദ്ദേഹം ആ വർഷം സീരി എയിൽ മിലാനെ രണ്ടാം സ്ഥാനത്തേക്ക്  നയിക്കുകയും എസി മിലാന്  11 വർഷത്തിനുള്ളിൽ ആദ്യ സീരി എ  കിരീടം നേടി കൊടുക്കുകയും ചെയ്തു.തന്റെ മാനേജീരിയൽ കരിയറിൽ വലിയ പകിട്ടുകള്‍ ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത പിയോളി, ഈ വർഷത്തെ സീരി എ കോച്ചായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a comment