ജനുവരിയിൽ അഡ്രിയൻ റാബിയോട്ടിനെ സൈന്‍ ചെയ്യാന്‍ ചെല്‍സി
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ ടീമിലെത്തിക്കാൻ ചെൽസി നീക്കം നടത്തുന്നു.അടുത്ത വേനൽക്കാലത്ത് കരാർ അവസാനിക്കാനിരിക്കെ താരത്തിന്റെ ഭാവി ഇപ്പോഴും അവ്യക്തം ആണ്.വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് – റാബിയോട്ട് ട്രാന്‍സ്ഫര്‍ റൂമറുകള്‍ ഏറെ വന്നിരുന്നു, എന്നാൽ ഫ്രഞ്ചുകാരന്റെ വേതന ആവശ്യങ്ങൾ കാരണം ഓൾഡ് ട്രാഫോർഡിലേക്കുള്ള ട്രാൻസ്ഫർ തകർന്നതായി ആരോപിക്കപ്പെടുന്നു.മുന്‍ സീരി എ ചാമ്പ്യന്മാര് അത്ര നല്ല ഫോമില്‍ അല്ല എങ്കിലും താരം ടീമില്‍ സ്ഥിരമായി ഒരു സ്ഥാനം നേടിയെടുത്തു.
മുൻ ഹെഡ് കോച്ച് തോമസ് ടുഷലിന്റെ കീഴിൽ വേനൽക്കാലത്ത് ചെൽസി റാബിയോട്ടിനെ സൈന്‍ ചെയ്യാന്‍ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.റാബിയോട്ടിന്റെ ഒപ്പിനായി ചെൽസി ഇപ്പോഴും മത്സരത്തിലാണെന്നും ജനുവരിയിൽ തന്നെ ഡീല്‍ പൂര്‍ത്തിയാക്കാന്‍ ആണ് മാനെജ്മെന്റ് തീരുമാനം എന്നും ഫിചാജെസിന്റെ റിപ്പോര്‍ട്ട് ഉണ്ട്.ബ്ലൂസ് ഹെഡ് കോച്ച് ആയ ഗ്രഹാം പോട്ടര്ക്കും താരത്തിനെ കൊണ്ടുവരാന്‍ താല്പര്യമേ ഉള്ളൂ.






































