ആഴ്സണൽ കരാർ നീട്ടാനുള്ള ആഗ്രഹം വെളിപ്പെടുത്തി റീസ് നെൽസൺ
നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ തന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ഗണ്ണേഴ്സുമായി പുതിയ കരാർ ഒപ്പിടാനുള്ള ആഗ്രഹം ആഴ്സണൽ വിംഗർ റീസ് നെൽസൺ വെളിപ്പെടുത്തി.നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ ആദ്യ പകുതിയിൽ കാല് മുട്ടിനു പരിക്കേറ്റ സാക്ക കളം വിട്ടപ്പോള്‍ 2021 ഓഗസ്റ്റിനു ശേഷമുള്ള തന്റെ ആദ്യ പ്രീമിയർ ലീഗ് അവസരം നെൽസൺ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി.
താരത്തിന്റെ ആഴ്സണലുമായുള്ള കരാര്‍ അവസാന 12 മാസം മാത്രമേ ശേഷിക്കുന്നുള്ളൂ.”എന്റെ ബാല്യകാലം മുതല്‍ ഞാന്‍ ആരാധിക്കുന്ന ക്ലബ് ആണ് ഇത്.ഇവിടം പോവാന്‍ എനിക്ക് തീരെ ആഗ്രഹം ഇല്ല.ബെഞ്ചില്‍ ഇരിക്കുക എന്നത് വളരെ വിഷമകരം തന്നെ ആണ്.എന്നാല്‍ ടീം വിടുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല.”ഫോറസ്റ്റിനെതിരായ വിജയത്തിന് ശേഷം നെൽസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.






































