European Football Foot Ball Top News transfer news

ലയണൽ മെസ്സി – ഇന്‍റര്‍ മിയാമി ട്രാന്‍സ്ഫര്‍ റൂമര്‍ ശക്തി പ്രാപിക്കുന്നു

November 1, 2022

ലയണൽ മെസ്സി – ഇന്‍റര്‍ മിയാമി ട്രാന്‍സ്ഫര്‍ റൂമര്‍ ശക്തി പ്രാപിക്കുന്നു

ഇന്റർ മിയാമി അടുത്ത വർഷം പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ലയണൽ മെസ്സിയെ സൈൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.സൂപ്പർ സ്റ്റാർ ഇപ്പോൾ പാർക് ഡെസ് പ്രിൻസസിലെ തന്റെ  കരാറിന്റെ രണ്ടാം വര്‍ഷത്തില്‍ ആണ്.താരത്തിനെ സൈന്‍ ചെയ്യാന്‍ മുന്‍ ക്ലബ് ആയ ബാഴ്സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും നീക്കങ്ങള്‍ നടത്തുന്നുണ്ട്.

പുതിയ ബോര്‍ഡിന് കീഴില്‍ സാവി മെസ്സിയെ ടീമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത് നടക്കണം എങ്കില്‍  പല തടസ്സങ്ങളും ഇരു കൂട്ടര്‍ തരണം ചെയ്യേണ്ടി വരും.മുന്‍ ഇംഗ്ലണ്ട് താരമായ ഡേവിഡ് ബെക്കാം കാലങ്ങളായി മെസ്സി,റൊണാള്‍ഡോ സൂപ്പര്‍സ്റ്റാറുകളെ  തന്‍റെ  ടീമിലേക്ക്    എത്തിക്കാന്‍ ശ്രമം നടത്തുന്നു.ഇപ്പോള്‍ അവര്‍ക്ക് വ്യക്തമായ പ്ലാന്‍ ഉണ്ട് എന്നും അതിനാല്‍ മെസ്സിയെ കൊണ്ടുവരുമെന്ന് ഉറച്ച വിശ്വാസത്തില്‍ ആണ് ക്ലബ് മാനെജ്മെന്റ് എന്നും തി അത്ലറ്റിക്ക് റിപ്പോര്‍ട്ട് ചെയ്തു.

Leave a comment