റയല്‍ വിടാന്‍ അസന്‍സിയോക്ക് താല്‍പര്യം ഇല്ല
മാർക്കോ അസെൻസിയോ റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പിടാൻ അടുത്തതായി റിപ്പോർട്ട്.
എസി മിലാൻ, ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ടീമുകൾ അദ്ദേഹത്തിന്റെ സേവനങ്ങളിൽ താൽപ്പര്യം പ്രകടിപ്പിച്ചതിനാല്‍ സ്പെയിൻ ഇന്റർനാഷണല്‍ താരത്തിന്‍റെ ഭാവി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി താരത്തിനെ വീണ്ടും സൈന്‍ ചെയ്യാന്‍ അനേകം ക്ലബുകള്‍ റയലുമായി ബന്ധപ്പെടാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.അതില്‍ അവരുടെ ചിര വൈരികള്‍ ആയ ബാഴ്സലോണയും ഉണ്ടായിരുന്നു.
പ്രമുഘ സ്പാനിഷ് കായിക മാധ്യമമായ മാര്‍ക്ക പറയുന്നത് അനുസരിച്ച് ഇപ്പോള്‍ അസന്‍സിയോ – റയല്‍ മാഡ്രിഡ് ഡീലില്‍ ഒരു U ടേണ്‍ സംഭവിച്ചിരിക്കുന്നു.താരം സ്പാനിഷ് തലസ്ഥാനത്ത് ഒരു പുതിയ ദീർഘകാല കരാറിൽ ഒപ്പിടാൻ തയ്യാറെടുക്കുന്നു.മറ്റ് ക്ലബുകളില്‍ നിന്ന് മെച്ചപ്പെട്ട ഓഫര്‍ ലഭിച്ചിട്ടും മാഡ്രിഡില്‍ തുടരുന്നതിന് ആണ് താരം മുന്‍ഗണന നല്‍കിയത്.അടുത്ത് തന്നെ ഒരു കോണ്ട്രാക്റ്റ് താരത്തിന് റയല്‍ ഔധ്യോഗികമായി നല്‍കിയേക്കും.






































