EPL 2022 European Football Foot Ball Top News transfer news

യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷിക്കാന്‍ പ്ലാനുമായി സ്‌പോർട്ടിംഗ് ലിസ്ബൺ

October 31, 2022

യുണൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷിക്കാന്‍ പ്ലാനുമായി സ്‌പോർട്ടിംഗ് ലിസ്ബൺ

ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയേ രക്ഷപ്പെടുത്താനുള്ള പ്ലാനുമായി സ്പോർട്ടിംഗ് ലിസ്ബൺ.ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ പകരക്കാരനായി ഇറങ്ങാൻ റൊണാൾഡോ വിസമ്മതിച്ചതോടെ റൊണാള്‍ഡോയും ക്ലബും തമ്മില്‍ ഉള്ള പ്രശ്നം കൂടുതല്‍ വഷളായി.37-കാരൻ ഓൾഡ് ട്രാഫോർഡിൽ സീസൺ അവസാനം വരെ കരാറില്‍ തുടര്‍ന്നേക്കും.

Manchester United's Cristiano Ronaldo pictured during training on October 26, 2022

ദ മിറർ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ അവസരം മുതല്‍ എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ലിസ്ബണ്‍.താരം തന്‍റെ ശംബളം ചുരുക്കാന്‍ തയ്യാറാണ് എങ്കില്‍ ജനുവരിയില്‍ തന്നെ ഒരു ബിഡ് നല്‍കാന്‍ ആണ് ലിസ്ബന്റെ തീരുമാനം.നിലവില്‍ ഗ്രൂപ്പ് ഡി യില്‍ രണ്ടാം സ്ഥാനത്താണ് ലിസ്ബണ്‍ ഉള്ളത്.അവര്‍ നോക്കൌട്ട് റൗണ്ടിലേക്ക് കടന്നാല്‍ മാത്രം ആയിരിക്കും ഈ ഒരു ഡീല്‍ നടക്കാനുള്ള വിദൂര  സാധ്യതയെങ്കിലും കാണുന്നുള്ളൂ.ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ കളിക്കുക എന്നത് തന്നെ  ആണ് റൊണാള്‍ഡോയുടെയും ലക്ഷ്യം.അതിനാല്‍ ഇരു കക്ഷികള്‍ക്കും ഒരു ഡീലില്‍ എത്താന്‍ കഴിയും എന്നാണു മാധ്യമങ്ങള്‍ കണക്ക് കൂട്ടുന്നത്. 2003-ൽ മാൻ യുണൈറ്റഡിലേക്ക് മാറുന്നതിന് മുമ്പ് റൊണാൾഡോ ലിസ് ബണ് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ആറു അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Leave a comment