യൂറോപ്പില്‍ ഉടനീളം ലൗത്താറോ മാർട്ടിനെസിനു വന്‍ ഡിമാന്റ്
മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഇന്റർ മിലാൻ ഫോർവേഡ് ലൗത്താറോ മാർട്ടിനെസിനെ സൈൻ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2018 ൽ റേസിംഗ് ക്ലബിൽ നിന്ന് ഇന്റര്‍ മിലാനിലേക്ക് മാറിയതിന് ശേഷം 25 കാരനായ താരം 197 മത്സരങ്ങളിൽ നിന്ന് 81 ഗോളുകളും 28 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ക്ലബിലെ തന്റെ അഞ്ച് വർഷത്തിനിടയിൽ താരം മറ്റ് ക്ലബുകളുമായി ചേരും എന്ന റൂമറുകള്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്.
ഇറ്റാലിയന്‍ ഫുട്ബോള്‍ മാധ്യമമായ ഇന്റർലൈവ് പറയുന്നതനുസരിച്ച്, മാൻ യുണൈറ്റഡും ചെൽസിയും അടുത്ത വർഷം സൗത്ത് അമേരിക്കന്‍ താരത്തിന് വേണ്ടി ശ്രമം നടത്താന്‍ തയ്യാറാണ്.90 മില്യൺ യൂറോ നല്കിയാല് ഒരു ഡീല്‍ ഉറപ്പിക്കാന്‍ ഇന്റര്‍ മിലാന് താല്പര്യം ഉണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ടോട്ടൻഹാം ഹോട്സ്പറും ന്യൂകാസിൽ യുണൈറ്റഡും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.കൂടാതെ സ്പെയിനില്‍ നിന്നും അതല്റ്റിക്കോ മാഡ്രിഡും താരത്തിന്റെ വലിയ ആരാധകര്‍ ആണ്.വേള്‍ഡ് കപ്പില്‍ അര്‍ജന്റ്റീനക്ക് വേണ്ടി അദ്ദേഹത്തിന്റെ പ്രകടനം അനുസരിച്ച് ഇരിക്കും താരത്തിനുള്ള ക്ലബുകളുടെ ഓഫറിന്റെ വലുപ്പം.






































