നുവരിയിൽ മൂന്ന് പുതിയ സൈനിങ്ങുകളിലൂടെ ടോട്ടന്‍ഹാമിനെ അടിമുടി മാറ്റാന്‍ ഉറച്ച് അന്റോണിയോ കോണ്ടെ
ടോട്ടൻഹാം ഹോട്സ്പർ മാനേജർ അന്റോണിയോ കോണ്ടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് മൂന്ന് പുതിയ സൈനിംഗുകൾ നടത്തണമെന്ന് ആഗ്രഹിക്കുന്നു.ടോട്ടന്‍ഹാം ബോസ് തന്റെ ആദ്യ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആറു താരങ്ങളെ സ്ഥിരമായി സൈന്‍ ചെയ്യുകയും ക്ലെമന്റ് ലെങ്ലെറ്റിനെ ബാഴ്സയില്‍ നിന്ന് ലോണില്‍ കൊണ്ട് വരുകയും ചെയ്തു.പ്രീമിയർ ലീഗ് കിരീടത്തിനായി മത്സരിക്കാൻ തന്റെ ടീമിന് ഇനിയും വലിയ പണമിടപാട് നടത്തണം എന്ന് കോച്ച് മാധ്യമങ്ങളോട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഫുട്ബോൾ ഇൻസൈഡർ പറയുന്നതനുസരിച്ച്, ടീമിനെ മെച്ചപ്പെടുത്താൻ ഒരു സ്ട്രൈക്കറെയും മിഡ്ഫീൽഡറെയും പ്രതിരോധ താരത്തിനെയും സൈന്‍ ചെയ്യാന്‍ കോണ്ടേ താല്പര്യപ്പെടുന്നു.ക്ലബിന്റെ ചെയർമാൻ ആയ ഡാനിയൽ ലെവി കോണ്ടേയുടെ ആവശ്യങ്ങള്‍ക്ക് സമ്മതം മൂളി എന്നും തിരക്കേറിയ ജനുവരി ജാലകത്തിനായി പദ്ധതികൾ തയ്യാറാക്കുന്നത്തിന്റെ തിരക്കില്‍ ആണ് ടോട്ടൻഹാം ഹോട്സ്പറിന്റെ ഫുട്ബോൾ മാനേജിംഗ് ഡയറക്ടർ ആയ ഫാബിയോ പരാറ്റിസി എന്നും ലണ്ടന്‍ ആസ്ഥാനമായ കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






































