European Football Foot Ball Top News

സിഗ്നൽ ഇടുന പാർക്കിൽ സിറ്റി ഇന്ന് ബൊറൂസിയയെ നേരിടും.!

October 25, 2022

author:

സിഗ്നൽ ഇടുന പാർക്കിൽ സിറ്റി ഇന്ന് ബൊറൂസിയയെ നേരിടും.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും. ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇടുന പാർക്കിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 12.30 നാണ് ഈയൊരു മത്സരം നടക്കുക. ബൊറൂസിയ വിട്ടതിനു ശേഷം ഹാലണ്ട് സിറ്റി ജേഴ്‌സിയിൽ ആദ്യമായി പഴയ ഹോംഗ്രൗണ്ടിൽ കളിക്കാൻ എത്തുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്. ഈയൊരു കാരണം കൊണ്ടുതന്നെ ഹാലണ്ടിനെ സമ്പന്ധിച്ചിടത്തോളം വികാരനിർഭരമായിരിക്കും ഇന്നത്തെ മത്സരം. ഇരുവരും മുമ്പ് എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകൾക്ക് സിറ്റി വിജയിച്ചിരുന്നു. ആ മത്സരത്തിൽ ഗോൾ നേടുവാനും ഹാലണ്ടിന് കഴിഞ്ഞിരുന്നു. നിലവിൽ 4 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി സിറ്റി നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം സിറ്റിയെ സമ്പന്ധിച്ചിത്തോളം അത്ര ടെൻഷൻ പിടിച്ചതല്ല. ബൊറൂസിയ നിലവിൽ 7 പോയിൻ്റുമായി 2ആം സ്ഥാനത്താണ്. ഇന്ന് സിറ്റിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അവർക്ക് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും.

നോക്കൗട്ട് ഉറപ്പിച്ചത് കൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ചില പ്രധാന താരങ്ങൾക്ക് ഗാർഡിയോള ആദ്യ ഇലവനിൽ നിന്നും വിശ്രമം അനുവദിച്ചേക്കാം. നേരെ മറിച്ച് ബൊറൂസിയയ്ക്ക് ഇന്നത്തെ മത്സരം പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച മത്സരം തന്നെ ഇന്നവർ പുറത്തെടുക്കാൻ ശ്രമിക്കും. ക്യാപ്റ്റൻ മാർക്കോ റൂസിൻ്റെ അഭാവം ടീമിന് ഒരു തിരിച്ചടിയാണ്. എന്തായാലും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment