ജനുവരിയില്‍ എസി മിലാനിലേക്കുള്ള ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാന്‍ ഹക്കിം സിയെച്ച്
ജനുവരിയിലെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ചെൽസി താരമായ ഹക്കിം സിയെച്ചിന്റെ ഏജന്റ്റ് എസി മിലാനുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്.മൊറോക്കോ ഇന്റർനാഷണൽ വേനൽക്കാലത്ത് സാൻ സിറോ ക്ലബിലേക്കുള്ള നീക്കവുമായി പരക്കെ ബന്ധപ്പെട്ടിരുന്നു. എന്നിരുന്നാലും, സെരി എ ചാമ്പ്യൻമാർ അദ്ദേഹത്തിന് പകരം ബെൽജിയത്തിന്റെ ചാൾസ് ഡി കെറ്റെലറെയെ ക്ലബ് ബ്രൂഗിൽ നിന്ന് സൈൻ ചെയ്തു.സിയെച്ച് തന്റെ ചെൽസി കരിയർ പുനരുജ്ജീവിപ്പിക്കാൻ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടർന്നു.
ഗ്രഹാം പോട്ടറിന്റെ വരവും മുന്‍ അയാക്സ് താരത്തിനു ഭാഗ്യമായി ഭവിച്ചില്ല.ഈ സീസണിൽ അദ്ദേഹം വെറും അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.താരം 2025 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കരാറിൽ തുടരുന്നു, എന്നാൽ ഫുട്ബോൾ ഇറ്റാലിയ ഈ അടുത്ത് പുറത്തു വിട്ട വാര്‍ത്ത പ്രകാരം അഭിഭാഷകനായ സെബാസ്റ്റ്യൻ ലെഡ്യൂർ ജനുവരിയിലെ ഒരു നീക്കം പൂര്‍ത്തിയാക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു.താരത്തിനെ ഇപ്പോഴും വരവേല്‍ക്കാന്‍ സ്റ്റെഫാനോ പിയോളി വളരെ അധികം സന്തോഷവാന്‍ ആണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.






































