റൊണാള്‍ഡോ റയലിലേക്ക് മടങ്ങി വന്നാല്‍ ടീം വിടുമെന്ന് ഭീഷണി മുഴക്കി അന്‍സലോട്ടി
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവ് റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി തടഞ്ഞുവെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ട് എൽ നാഷനൽ.ഓൾഡ് ട്രാഫോർഡിലെ റൊണാൾഡോയുടെ ഭാവി വേനൽക്കാലത്ത് ഉടനീളം വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.ഇപ്പോള്‍ ടെന്‍ ഹാഗുമായി അത്ര നല്ല ബന്ധത്തില്‍ അല്ല റൊണാള്‍ഡോ. അദ്ദേഹം വിന്റര്‍ ട്രാന്‍സ്ഫറില്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ഇപ്പോള്‍ വളരെ ശക്തമാണ്.
താരത്തിന്റെ ഏജന്റ് ജോർജ്ജ് മെൻഡസ് യൂറോപ്പിലുടനീളമുള്ള ഓപ്ഷനുകൾ വിലയിരുത്തുന്നുണ്ട്.റയൽ മാഡ്രിഡിലേക്ക് മടങ്ങിവരാനുള്ള ഒരു ഓപ്ഷനും അദ്ദേഹം റയലിന്റെ മുന്നില്‍ അവതരിപ്പിച്ചിരുന്നു.ക്ലബ് ഈ ഓപ്ഷന് അന്‍സലോട്ടിയുടെ മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ റൊണാള്‍ഡോ റയലിലേക്ക് മടങ്ങി എത്തിയാല്‍ താന്‍ ക്ലബ് വിടുമെന്ന് കോച്ച് ഭീഷണി മുഴക്കി എന്നും വാര്‍ത്തയുണ്ട്.യുവത്വവും അനുഭവപരിചയവും കൃത്യമായി ഇടകലർന്ന ഒരു ടീമിനെയാണ് അൻസലോട്ടി നിർമ്മിച്ചിരിക്കുന്നത്. റൊണാൾഡോയുടെ തിരിച്ചുവരവ് ഒരു ടീമിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്ന് അദ്ദേഹം കരുതുന്നത് ന്യായം എന്ന് തന്നെ വേണം കരുതാന്‍.






































