1 ബില്യൺ പൗണ്ട് മൂല്യം കൈവരിക്കുന്ന ആദ്യ താരമായിരിക്കും ഹാലണ്ട് എന്ന് അദ്ദേഹത്തിന്റെ ഏജന്റ് അവകാശപ്പെടുന്നു
എർലിംഗ് ഹാലാൻഡ് ആദ്യ 1 ബില്യൺ പൗണ്ട് മൂല്യമുള്ള ഫുട്ബോൾ കളിക്കാരനാകുമെന്ന് വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ്റ്.ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് സമ്മർ സ്വിച്ചിന് ശേഷം മാഞ്ചസ്റ്റർ സിറ്റിക്കായി ഇതിനകം 20 ഗോളുകൾ നേടിയ ഹാലൻഡ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ചതും ജനപ്രിയവുമായ കളിക്കാരിൽ ഒരാളായി മാറി കഴിഞ്ഞു.
താരവുമായി എപ്പോഴും ആരാധകര്‍ താരതമ്യം ചെയ്യുന്ന മറ്റ് യുവ താരങ്ങള്‍ ഫോമില്‍ എത്താന്‍ പാടുപ്പെടുമ്പോള്‍ നോര്‍വീജിയന്‍ താരം സിറ്റിയുടെ ഗോള്‍ മെഷീന് ആയി മാറി കഴിഞ്ഞിരിക്കുന്നു.അദ്ദേഹത്തിന്റെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ ഒട്ടനവധി ക്ലബുകള്‍ നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നുണ്ട്. കാര്യങ്ങള്‍ ഈ വഴിക്ക് ആണ് പോകുന്നത് എങ്കില്‍ താരത്തിന്റെ മൂല്യം ഒരു ബില്യണ്‍ കടന്നേക്കും എന്ന് ഹാലൻഡിന്റെ പ്രതിനിധി റാഫേല പിമെന്റ വിശ്വസിക്കുന്നു.അങ്ങനെ സംഭവിച്ചാല്‍ ലോകത്തില്‍ ഇത്രക്ക് മൂല്യം കൈവരിക്കുന്ന ആദ്യത്തെ കായിക താരം ആയേക്കും ഹാലണ്ട്.താരത്തിന്റെ ഫുട്ബോള്‍, ഇമേജ് , സ്പോൺസർ മൂല്യം എന്നിവ കണക്കില്‍ എടുക്കുമ്പോള്‍ അടുത്ത് തന്നെ ഇത് സംഭവിക്കുമെന്നും ഇറ്റലിയിലെ സ്കൈ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ അവര്‍ വെളിപ്പെടുത്തി.






































