ബുണ്ടസ് ലിഗയിൽ ബയേൺ ഇന്ന് ഹൊഫെൻഹേമിനെ നേരിടും.!
ബുണ്ടസ് ലിഗയിൽ കരുത്തന്മാരായ ബയേൺ മ്യുണിക്ക് ഇന്ന് ഹൊഫെൻഹേമിനെ നേരിടും. നിലവിൽ ടേബിളിൽ 2ആം സ്ഥാനത്താണ് ബയേൺ ഉള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ 3 പോയിൻ്റ് എന്ന ലക്ഷ്യം മാത്രമായിരിക്കും നെഗൽസ്മാനും സംഘത്തിനും ഉണ്ടാവുക. ഹൊഫെൻഹേമിൻ്റെ മൈതാനമായ റെയിൻ-നെക്കർ അരീനയിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക. മുൻമത്സരത്തിൽ പരിക്കേറ്റ ലിറോയ് സാനെ ഇന്നത്തെ മത്സരത്തിലും ഉണ്ടാവില്ല. താരത്തിൻ്റെ റിക്കവറി എത്രത്തോളം വൈകുമെന്ന് വ്യക്തമല്ല. മറ്റു പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിൽ ഉണ്ടാവും. 10 മത്സരങ്ങളിൽ നിന്നും 17 പോയിൻ്റ് നേടിയ ഹൊഫെൻഹേം നിലവിൽ ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. ബയേണുമായി കേവലം 2 പോയിൻ്റിൻ്റെ വ്യത്യാസം മാത്രമാണ് അവർക്കുള്ളത്. അതുകൊണ്ടുതന്നെ ഇന്ന് അവരെ പരാജയപ്പെടുത്തുവാനായാൽ ഹൊഫെൻഹേമിന് ബയേണിനെ മറികടന്ന് ടേബിളിൽ 2ആം സ്ഥാനത്തേക്ക് കയറുവാൻ കഴിയും. പൊരുതുവാൻ ഉറച്ച് ഹൊഫൻഹേമും കീഴ്പ്പെടുത്താൻ ആവില്ലെന്ന മട്ടിൽ ബയേണും എത്തുമ്പോൾ മത്സരം ചൂടുപിടിക്കും എന്നതിൽ സംശയമൊന്നുമില്ല. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.






































