ജെറാർഡ് പിക്വെ പുറത്താകൽ വേഗത്തിലാക്കാൻ ബാഴ്സലോണ ലക്ഷ്യമിടുന്നു
വെറ്ററൻ ഡിഫൻഡർ ജെറാർഡ് പിക്വെ ജനുവരിയിൽ പുറത്താകുന്നത് ബാഴ്സലോണ പരിഗണിക്കുന്നു.മുൻ സ്പാനിഷ് ഇന്റർനാഷണലിന്റെ കരാര്‍ 2022/23 സീസണിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും.താരത്തിന്റെ കരാര്‍ പുതുക്കാന്‍ ക്ലബ് താല്പര്യപ്പെടുന്നില്ല.പിച്ചിലും പുറത്തും അനേകം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പിക്വെയുടെ കരിയറിലെ ഏറ്റവും മോശം സീസണ് തന്നെ ആണ് ഇത്.
കൂടാതെ മാനേജര്‍ സാവി,പ്രസിഡണ്ട് ലപോര്‍ട്ട എന്നിവരുമായും പിക്വേയുടെ നല്ല ബന്ധം ഇകാലയളവില്‍ വളരെ മോശം ആയി.ലോകകപ്പ് സമയത്ത് പിക്വെയുടെ പ്രതിനിധികൾ ബാഴ്സലോണയുമായി ചർച്ചകൾ ആരംഭിക്കും.ഒരു ഡീല്‍ ഉറപ്പിക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ ആണ് അദ്ദേഹം ഇപ്പോഴും എന്ന് ദിയാരിയോ സ്പോർട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.പിക്വെയേ കൂടാതെ ബുസ്ക്കറ്റ്സ്,ആല്‍ബ,റോബര്‍ട്ടോ എന്നിവരും ബാഴ്സ ടീമില്‍ നിന്ന് അടുത്ത് തന്നെ പുറത്തേക്ക് പോകുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.






































