വിന്റര്‍ ട്രാന്‍സ്ഫറില്‍ സെൻട്രൽ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ബാഴ്സക്ക് തിടുക്കം
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ ഒരു പുതിയ സെൻട്രൽ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്, വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന്റെ റൂബൻ നെവ്സും ലെസ്റ്റർ സിറ്റിയുടെ യൂറി ടൈൽമാൻസും ആണ് ലിസ്റ്റില്‍ മുന്‍ഗണന ലഭിക്കുന്ന താരങ്ങള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വേനൽക്കാലത്ത് ഫ്രാങ്ക് കെസിയുടെ സൈനിങ്ങോടെ ഡിഫന്‍സീവ് മിഡ് റോള്‍ കളിക്കാന്‍ സാവിക്ക് ഒരു അധിക ഓപ്ഷന് കൂടി ലഭിച്ചു എങ്കിലും താരത്തിന് സാവി വേണ്ടവിധം അവസരം നല്‍കുന്നില്ല.
മോശം ഫോമിനെ തുടര്‍ന്ന് ബുസ്ക്കറ്റ്സിനെ ബെഞ്ചില്‍ ഇരുത്തിയ സാവി ഡച്ച് യുവതാരം ആയ ഡി യോങ്ങിനെ ആണ് ഇപ്പോള്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയി കളിപ്പിക്കുന്നത്.നെവസിനെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാഴ്സലോണ പിന്തുടരുന്നുണ്ട് എങ്കിലും ഒരു ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കല്‍ അവരുടെ പക്കല്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.ടൈൽമാൻസിന്റെ കരാര്‍ പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്ക്കുന്നതും ബാഴ്സയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഇവരെ കൂടാതെ കാന്റെ,ജോര്‍ഗീഞ്ഞോ എന്നിവരും ബാഴ്സയുടെ സാധ്യത ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.






































