ഔസ്മാൻ ഡെംബലെക്ക് കരാർ നീട്ടി നല്കാന് ബാഴ്സലോണ
ഔസ്മാൻ ഡെംബെലേക്ക് പുതിയ ദീർഘകാല കരാര്‍ നല്കി ടീമില്‍ നിലനിര്‍ത്താന്‍ ബാഴ്സലോണ ആഗ്രഹിക്കുന്നു.കരാർ കാലഹരണപ്പെട്ടതിനെത്തുടർന്ന് 25-കാരൻ ഈ വേനൽക്കാലത്ത് കറ്റാലൻ ഭീമൻമാരെ വിട്ടുപോകാന്‍ തയ്യാറായിരുന്നു.എന്നാല്‍ സാവി ഇടപ്പെട്ട് ക്ലബ് മാനേജ്മെന്റും താരവും ഒടുവില്‍ കൈകോര്‍ത്തു.താരം ജൂൺ 2024 വരെ കരാർ പുതുക്കി.
നിലവിൽ ബാഴ്സലോണയുമായുള്ള കരാറിന്റെ അവസാന 18 മാസത്തില്‍ ആണ് താരം.സാവി താരത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനാല്‍ ലപോര്ട്ടക്കും കരാര്‍ നീട്ടി നല്കാന് എതിര്‍പ്പ് ഒന്നുമില്ല എന്നാണു സ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, പാരീസ് സെന്റ് ജെർമെയ്ൻ, യുവന്റസ് എന്നീ ക്ലബ്ബുകൾ ഡെംബെലെയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനിടയിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.ഈ സീസണിൽ കറ്റാലൻ ടീമിന്റെ പ്രധാന കളിക്കാരനായി ഡെംബെലെ മാറുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്.മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്ത താരത്തിനു എതിര് ബോക്സില്‍ ശരിയായ തീരുമാനം കൂടി എടുക്കാന്‍ കഴിയാന്‍ ആയാല്‍ അദ്ദേഹം ലോകോത്തര നിലവാരം ഉള്ള ഒരു വിങ്ങര്‍ ആയി മാറും എന്നത് തീര്‍ച്ചയായ കാര്യം ആണ്.






































