പി.എസ്.വിയെ തോൽപ്പിച്ചുകൊണ്ട് നോക്കൗട്ട് ഉറപ്പിച്ച് ആഴ്സനൽ.!
യൂറോപ്പ ലീഗിൽ മാറ്റി വെച്ച മത്സരത്തിൽ ആഴ്സനലിന് വിജയം. എതിരില്ലാത്ത 1 ഗോളിന് പി എസ് വി എയിന്തോവനെയാണ് ഗണ്ണേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിൻ്റെ 70ആം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. റൈറ്റ് ബാക്ക് താരം തോമിയാസുവിൻ്റെ ക്രോസിൽ നിന്നും ഗ്രാനിറ്റ് ഷാക്കയാണ് വലകുലുക്കിയത്. അതിന് മുമ്പും ശേഷവും മുന്നേറ്റങ്ങൾ ഒന്നും ഗോളിലേക്ക് എത്തിക്കുവാൻ ഗണ്ണേഴ്സിനായില്ല. എന്തായാലും ഏക ഗോൾ വിജയമാണെങ്കിൽ പോലും 3 പോയിൻ്റ് സ്വന്തമാക്കി നോക്കൗട്ട് ഉറപ്പിക്കാൻ ടീമിനായി.
കീപ്പർ രാംസ്ഡെയിൽ, സാലിബ, മാർട്ടിനെല്ലി, ഒഡേഗാർഡ് തുടങ്ങിയവർക്ക് ആദ്യ ഇലവനിൽ നിന്നും വിശ്രമം നൽകിയാണ് അർട്ടേറ്റ ടീം ഇറക്കിയത്. എന്നാൽ ടീമിൻ്റെ ആക്രമണത്തെ അത് അത്രത്തോളം പ്രതിഫലിച്ചില്ല. ഒട്ടനവധി അവസരങ്ങൾ മത്സരത്തിൽ അവർ തുറന്നെടുത്തെങ്കിലും നിർഭാഗ്യവശാൽ ഒരു ഗോൾ മാത്രമാണ് പിറന്നത്. ഇതോടെ 4 മത്സരങ്ങളിൽ നിന്നും നാലും വിജയിച്ചുകൊണ്ട് ഗണ്ണേഴ്സ് നോക്കൗട്ട് ഉറപ്പിച്ചു. അത്രയും കളികളിൽ നിന്നും 7 പോയിൻ്റ് സ്വന്തമാക്കിയ പി എസ് വിയാണ് ടേബിളിൽ രണ്ടാമത്.






































