പിഎസ്വിക്കെതിരായ വിജയത്തോടെ ആഴ്സണൽ യൂറോപ്പ ലീഗ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി
വ്യാഴാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ പിഎസ്വി ഐന്തോവനെ 1-0ന് തോൽപ്പിച്ച് ആഴ്സണൽ യൂറോപ്പ ലീഗ് നോക്കൗട്ട് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.മത്സരത്തിലുടനീളം ആധിപത്യം നിലനിർത്താൻ പാടുപെട്ട ആഴ്സണല്‍ 71-ാം മിനിറ്റിൽ മിഡ്ഫീൽഡർ ഗ്രാനിറ്റ് ഷാക്ക നേടിയ ഗോളില്‍ നാല് ഗെയിമുകളിൽ നിന്ന് നാല് വിജയങ്ങൾ നേടിയെടുത്തു.
ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ആഴ്സണലിന് വളരെ അപ്രധാനം ആണ്.ഒന്നാം സ്ഥാനത് എത്താന്‍ അടുത്ത മത്സരത്തില്‍ ഗണേര്‍സിന് സമനില മതി.ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ആഴ്സണൽ കൂടുതല്‍ ചടുലത പുറത്തെടുത്തു എങ്കിലും പിഎസ്വിക്കെതിരെ ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.തങ്ങളുടെ അട്ടാക്കിങ്ങ് ഗെയിം തുടര്‍ന്ന ആഴ്സണലിന് വേണ്ടി ടകെഹിറോ ടോമിയാസു വലതുവശത്ത് നിന്ന് ഒരു ചിപ്പ് കട്ട് ബാക്ക് പാസിലൂടെ ഷാക്ക സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഒരു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോഴും ആഴ്സണലിനെതിരെ ഭീഷണി ഉയര്‍ത്താന്‍ പോലും പിഎസ്വിക്കായില്ല.