ലാ ലിഗയിൽ ബാർസലോണ ഇന്ന് വിയ്യാറയലിനെ നേരിടും.!
ലാ ലിഗയിൽ ഇന്ന് സൂപ്പർ പോരാട്ടമാണ് അരങ്ങേറുന്നത്. കറ്റാലൻ മൈതാനമായ ക്യാമ്പ് നൗവിൽ നടക്കുന്ന മത്സരത്തിൽ ബാർസലോണ വിയ്യാറയലിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസ്സിക്കോയിൽ റയലിനോടേറ്റ തോൽവിയിൽ നിന്നും പാഠം ഉൾകൊണ്ടാകും ബാർസയുടെ വരവ്. ഇന്നു കൂടി പരാജയപ്പെട്ടാൽ സാവിയുടെ സ്ഥാനത്തിന് അത് വെല്ലുവിളിയാകും. കൂടാതെ കിരീട പോരാട്ടത്തിലും പുറകിൽ പോകേണ്ടി വരും. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും സാവിയും സംഘവും ആഗ്രഹിക്കുന്നില്ല. നിലവിൽ 9 മത്സരങ്ങളിൽ നിന്നും 7 വിജയവും 1 സമനിലയും ഒരു തോൽവിയുമായി 22 പോയിൻ്റോടെ രണ്ടാം സ്ഥാനത്താണ് ബാർസ.
മറുവശത്ത് 9 മത്സരങ്ങളിൽ നിന്നും 4 വിജയവും 3 സമനിലയും 2 തോൽവിയുമായി 15 പോയിൻ്റോടെ 7ആം സ്ഥാനത്താണ് വിയ്യാറയൽ. ടോപ് 4 പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ വിയ്യാറയലിന് ഇന്ന് വിജയിച്ചേമതിയാകൂ. അതുകൊണ്ടുതന്നെ മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഒടുവിൽ നടന്ന മത്സരത്തിൽ അവർ ഒസാസുനയെ എതിരില്ലാത്ത 2 ഗോളുകൾക്ക് കീഴടക്കിയിരുന്നു.
ഇരുടീമുകളും ഏറ്റവുമൊടുവിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 2 ഗോളുകൾക്ക് വിയ്യാറയലാണ് വിജയിച്ചത്. ഇന്നത്തെ മത്സരം എന്തായാലും ക്യാമ്പ് നൗവിൽ ആയത്കൊണ്ട് തന്നെ സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിൻ്റെ ആനുകൂല്യം ബാർസയ്ക്ക് ഉണ്ടാകും.






































