കൈലിയൻ എംബാപ്പെക്ക് പകരക്കാരനായി ലൗത്താരോ മാർട്ടിനെസിനെ കൊണ്ടുവരാന്‍ പിഎസ്ജി
താരത്തിന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിൽ, കൈലിയൻ എംബാപ്പെയ്ക്ക് പകരക്കാരനായി ഇന്റർ മിലാൻ സ്ട്രൈക്കർ ലൗത്താരോ മാർട്ടിനെസിനെ ഒരു ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയി പാരീസ് സെന്റ് ജെർമെയ്ൻ കരുതുന്നു.കഴിഞ്ഞ സമ്മറില്‍ പുതിയ കരാറില്‍ ഒപ്പിട്ടു എങ്കിലും താരത്തിനു ഇതുവരെയുള്ള പിഎസ്ജിയുടെ സ്പോര്‍ട്ടിങ്ങ് പ്രോജക്റ്റില്‍ തൃപ്തി പോരാ.കൂടാതെ ലയണല്‍ മെസ്സിയുടെയും കരാര്‍ പൂര്‍ത്തിയാവാന്‍ നില്ക്കുന്നതിനാല് ഫോര്‍വേഡുകള്‍ക്ക് വേണ്ടി പിഎസ്ജി ഇനിയും ഏറെ സൈനിങ്ങുകള്‍ നടത്താന്‍ ശ്രമിക്കും.
ക്ലബ് താരത്തിന് നല്കിയ പല വാഗ്ദാനങ്ങളും നിറവേറ്റാന്‍ കഴിയാതെ പോയത് ആണ് എംബാപ്പെയുടെ നിരാശക്ക് കാരണം എന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഇതെല്ലാം ഇന്നലത്തെ മത്സരത്തിനു മുന്നേ നടന്ന പത്ര സമ്മേളനത്തില്‍ തള്ളി കളഞ്ഞ താരം പിഎസ്ജിയില്‍ തൃപതന് ആണെന്ന് അറിയിച്ചു.എന്നാലും സാഹചര്യം തണുപ്പിക്കാന്‍ എംബാപ്പേ കളം പറഞ്ഞത് ആണെന്ന് എന്നായിരുന്നു പൊതുവേയുള്ള അഭിപ്രായം.






































