ലെവൻഡോസ്കി, സിൽവ, സ്ക്രീനിയർ സൈനിംഗുകൾ പിഎസ്ജി എംബാപ്പേക്ക് വാഗ്ദാനം ചെയ്തിരുന്നു
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് റോബർട്ട് ലെവൻഡോസ്കി, മിലൻ സ്ക്രീനിയർ, ബെർണാഡോ സിൽവ എന്നിവരെ ടീമിലെത്തിക്കുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെക്ക് വാഗ്ദാനം ലഭിച്ചിരുന്നു.ഈ കാരണങ്ങളാല്‍ ആണ് പിഎസ്ജിയില്‍ തുടരാന്‍ താരം തീരുമാനിച്ചത്.അതിനാല്‍ ആണ് നല്കിയ വാക്കൊന്നും പാലിക്കാത്ത പിഎസ്ജിയെ വിട്ടു പോകാന്‍ എംബാപ്പേ തീരുമാനിച്ചിരിക്കുന്നത്.
പറഞ്ഞ താരങ്ങളെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല എങ്കിലും സമ്മറില്‍ പല സൂപ്പര്‍ താരങ്ങളെയും പിഎസ്ജി സൈന്‍ ചെയ്തിരുന്നത്.റെനാറ്റോ സാഞ്ചസ്, വിറ്റിൻഹ, കാർലോസ് സോളർ, ഫാബിയൻ റൂയിസ്, നോർഡി മുകീലെ, ഹ്യൂഗോ എകിറ്റികെ എന്നിങ്ങനെ പല റോളിലും പിഎസ്ജി സൈനിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു.കൂടാതെ ക്രിസ്റ്റഫ് ഗാൽറ്റിയറിന് കീഴിലുള്ള പ്രകടനത്തിലും താരം തീരെ തൃപ്തന്‍ അല്ല.അദ്ദേഹത്തിനെ വിങ്ങര്‍ റോളിനു പകരം ഒരു സ്ട്രൈക്കര്‍ ആയാണ് മാനേജര്‍ കളിപ്പിക്കുന്നത്.






































