തോമസ് ടുഷല്‍ കൊച്ചിയില്‍ !!!!
മുൻ ചെൽസി മാനേജർ ടോമസ് തുച്ചൽ കേരളത്തിൽ ഇറങ്ങുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് കോച്ച് എന്തിനാണ് രാജ്യത്ത് ഉള്ളതെന്ന കാര്യത്തിൽ വ്യക്തതയിട്ടില്ല.എന്നാല്‍ അദ്ദേഹം ബ്ലാസ്റ്റേഴ്സിലെ പരിശീലക ജോലിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ എത്തിയിരിക്കുന്നത് എന്ന് വരെ പോകുന്നു ആരാധകരുടെ ഊഹോപോഹങ്ങള്‍.
ചെൽസി മാനേജർ സ്ഥാനത്ത് നിന്ന് തോമസ് ടുഷലിനെ പുറത്താക്കിയിട്ട് ഒരു മാസത്തിലേറെയായി.ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രെബിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതാണ് ചെൽസി പരിശീലകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം.ചെല്‍സിയുമായി തന്റെ കരിയറിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് നേടിയ ടുഷല്‍ ക്ലബുമായി ആഘാതമായ വൈഗാരിക ബന്ധം പുലര്‍ത്തിയിരുന്നു.പ്രൊഫഷനല്‍ ജീവിതത്തില്‍ അല്ലാതെ സ്വകാര്യ ജീവിതത്തിലും തിരിച്ചടികളിലൂടെ ആണ് ഇപ്പോള്‍ തോമസ് കടന്നു പോയി കൊണ്ടിരിക്കുന്നത്.ഏറെ കാലത്തെ ദാമ്പത്യ ജീവിതത്തിനു അന്ത്യം കുറിച്ച് പങ്കാളി അദ്ദേഹത്തേ ഒഴിവാക്കി പോയിരുന്നു.






































