EPL 2022 European Football Foot Ball Top News transfer news

കുടുംബത്തോടൊപ്പം ചിലവഴിക്കണം;വൂള്‍വ്സിന്റെ ഓഫര്‍ നിരസിച്ച് ജൂലെൻ ലോപെറ്റെഗുയി

October 12, 2022

കുടുംബത്തോടൊപ്പം ചിലവഴിക്കണം;വൂള്‍വ്സിന്റെ ഓഫര്‍ നിരസിച്ച് ജൂലെൻ ലോപെറ്റെഗുയി

സെവിയ്യയിലെ ജോലി നഷ്‌ടപ്പെട്ട ജൂലെൻ ലോപെറ്റെഗുയിക്ക് പ്രീമിയര്‍ ലീഗ് ക്ലബിന് വേണ്ടി ഹെഡ് കോച്ച് റോള്‍ ഓഫര്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്  പുറത്തു വിട്ട് ഇംഗ്ലീഷ് മാധ്യമങ്ങള്‍. ബ്രൂണോ ലാജിനെ പുറത്താക്കിയതിനെത്തുടർന്ന് സ്പാനിഷ് മാനേജറുമായി വൂള്‍വ്സ്  ചര്‍ച്ച നടത്തി എങ്കിലും അദ്ദേഹം ആ റോള്‍ നിരസിച്ചതായി ടോക് സ്പോര്‍ട്ട്സ് വെളിപ്പെടുത്തി.

Sevilla sack Lopetegui minutes after heavy Champions League defeat to  Borussia Dortmund with Sampaoli set to take over | Goal.com English Oman

സ്ഥാനം ഏറ്റെടുക്കാന്‍ ലോപെറ്റെഗുയിക്ക് അതിയായ താല്‍പര്യം ഉണ്ടായിരുന്നു എങ്കിലും പിതാവിന്‍റെ മോശം ആരോഗ്യം കണക്കില്‍ എടുത്തും കൂടാതെ കഴിഞ്ഞ മൂന്നു കൊല്ലമായി സേവിയ്യയിലെ ജീവിതം അതി തീവ്രം ആയിരുന്നതിനാല്‍ കുടുംബത്തോടൊപ്പം അല്‍പം സമയം ചിലവഴിക്കുക എന്നതും അദ്ദേഹത്തിന്റെ പരിഗണനയില്‍ ഉണ്ട്.സെവിയ്യയിലെ മൂന്നു വര്‍ഷത്തിനു ശേഷം ഇടവേള എടുക്കുന്നത് മാനേജര്‍ എന്ന രീതിയില്‍ തനിക് ഗുണം ചെയ്യുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

Leave a comment