അസന്തുഷ്ടനായ കൈലിയൻ എംബാപ്പെ ജനുവരി ട്രാൻസ്ഫറില്‍ പിഎസ്ജി വിടാന്‍ ആഗ്രഹിക്കുന്നു
കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്നിൽ അസന്തുഷ്ടനാണ്.വരാനിരിക്കുന്ന ജനുവരിയില്‍ താരം പാരിസ് വിടാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ മെയ് മാസത്തിൽ പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഫോർവേഡിനെ വിൽക്കാൻ ക്ലബ്ബിന് ഉദ്ദേശ്യമില്ല. സമ്മർ ട്രാൻസ്ഫർ മാർക്കറ്റിലെ പിഎസ്ജിയുടെ പ്രവർത്തനങ്ങളിൽ എംബാപ്പെയെ സന്തുഷ്ട്ടിപ്പെടുത്തിയിട്ടില്ല.
ഇടതുവശത്ത് കളിക്കാന്‍ താല്പര്യപ്പെടുന്ന താരം ഈ സീസണിലെ മിക്കവാറും എല്ലാ മത്സരങ്ങളും കളിച്ചത് സ്ട്രൈക്കര്‍ ആയാണ്.എംബാപ്പെ കഴിഞ്ഞ വേനൽക്കാലത്ത് റയൽ മാഡ്രിഡിലേക്ക് പോകാന്‍ പിഎസ്ജി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരം എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് പാരീസില്‍ കരാര്‍ നീട്ടാനുള്ള ഒപ്പ് വെച്ചിരുന്നു.ഫുട്ബോൾ ഉപദേഷ്ടാവായ ലൂയിസ് കാംപോസിന്റെ ട്രാന്‍സ്ഫര്‍ പദ്ധതികള്‍ എംബാപ്പേ കരുതിയതില്‍ നിന്ന് നേര് വിപരീതം ആയിരുന്നു എന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പാരീസ് സെന്റ് ജെർമെയ്നിൽ അസന്തുഷ്ടനായ കൈലിയൻ എംബാപ്പെ ജനുവരി ട്രാൻസ്ഫ






































