ബയേൺ മ്യൂണിക്ക് ട്രാന്‍സ്ഫര്‍ റൂമറുകള്‍ അപ്പാടെ തള്ളികളഞ്ഞ് ഹാരി കെയിന്‍
ബയേൺ മ്യൂണിക്കിലേക്കുള്ള മാറ്റത്തെ ചുറ്റിപ്പറ്റിയുള്ള നിരന്തരമായ വാര്‍ത്തകളും മറ്റ് പ്രവചനങ്ങള്‍ക്കും ഇടയില്‍ വീര്‍പ്പു മുട്ടുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍ തന്റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സില്‍ ആണ് എന്ന് വെളിപ്പെടുത്തി.കഴിഞ്ഞ വേനൽക്കാലത്ത് ടോട്ടൻഹാം ഹോട്സ്പറില്‍ നിന്ന് താരം പോയേക്കും എന്നാ അഭ്യൂഹം വളരെ ശക്തമായി നിലനിന്നിരുന്നു എങ്കിലും താരം ലണ്ടനില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ക്ലബിലെ 29-കാരന് തന്റെ കരാര്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം മാത്രമേ ബാക്കിയുള്ളൂ. ബയേൺ ബോസ് ജൂലിയൻ നാഗെൽസ്മാനും സിഇഒ ഒലിവർ കാനും കെയ്നിലുള്ള താൽപ്പര്യം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ആയതോടെ ഊഹോപോഹങ്ങള്‍ക്ക് വളരെ ശക്തി കൂടി. ബുധനാഴ്ച ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം ടോട്ടന്‍ഹാമുമായി കിരീടങ്ങള്‍ നേടുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യം എന്ന് അടിവരയിട്ട് പറഞ്ഞു.






































