പുതിയ കരാറിനായി വലൻസിയ ജോസ് ഗയയുമായി ധാരണയിലെത്തി
സമീപ വർഷങ്ങളിൽ കരാറുകൾ കൈകാര്യം ചെയ്യുന്നതിലൂടെ വലൻസിയ അവരുടെ ആരാധകരെ പല അവസരങ്ങളിലും രോഷാകുലരാക്കിയിട്ടുണ്ട്, എന്നാൽ ഇത്തവണ മെസ്റ്റല്ലയ്ക്ക് സന്തോഷം നല്കി കൊണ്ട് ജോസ് ഗയയുമായി ഒരു പുതിയ കരാറില്‍ എത്തുന്നതിന്റെ വക്കില്‍ ആണ് വലന്‍സിയ മാനെജ്മെന്റ്.പാറ്റേർനയില് കരിയര്‍ തുടങ്ങിയ 27-കാരനായ സ്പെയിൻ ഇന്റർനാഷണൽ താരം 2028 വരെ തന്റെ വലന്‍സിയയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു.
അതോടൊപ്പം അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് 100 മില്യൺ യൂറോയായി സജ്ജീകരിക്കും, ഇത് മറ്റെവിടെയെങ്കിലും താരം പോകാതിരിക്കുന്നതിന് വേണ്ടിയാണ്.മുൻ വലൻസിയ സ്പോർട്ടിംഗ് ഡയറക്ടർ മത്തേയു അലെമാനി നിലവില്‍ ബാഴ്സയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ബാഴ്സലോണയിലേക്ക് താരം പോകുമെന്നു കഴിഞ്ഞ സമ്മറില്‍ ശക്തമായ കിംവദന്തികള്‍ ഉണ്ടായിരുന്നു.ഈ വേനൽക്കാലത്ത് കാർലോസ് സോളര്‍,സ്റ്റാർ ഫോർവേഡ് ഗോൺകാലോ ഗുഡെസിനെയും വലന്‍സിയ വിറ്റ് കാശാക്കിയിരുന്നു.ഒരു സൂപ്പര്‍ താരം എന്നതില്‍ ഉപരി ഗായ മികച്ച ഒരു ക്യാപ്റ്റന്‍ കൂടിയാണ്.






































