EPL 2022 European Football Foot Ball Top News transfer news

2018 ഫിഫ ലോകകപ്പ് ജേതാവിനെ സൗജന്യ ട്രാൻസ്ഫറിൽ കൊണ്ടുവരാന്‍ ബാഴ്സലോണ

October 11, 2022

2018 ഫിഫ ലോകകപ്പ് ജേതാവിനെ സൗജന്യ ട്രാൻസ്ഫറിൽ കൊണ്ടുവരാന്‍ ബാഴ്സലോണ

ചെൽസി മിഡ്ഫീൽഡർ എൻഗോലോ കാന്റെയുടെ  ഏജനടുകളുമായി ബാഴ്‌സലോണ മാസങ്ങളോളം ബന്ധപ്പെട്ടിരുന്നതായി തിങ്കളാഴ്ച റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു, അവർ അടുത്ത വർഷം മിഡ്ഫീൽഡറെ സൈൻ ചെയ്യാനുള്ള സാധ്യത വിലയിരുത്തുന്നു. ബാർസ മാനേജർ സാവി ഹെർണാണ്ടസിനും ക്ലബിലെ ടെക്നിക്കൽ സ്റ്റാഫിനും ഫ്രഞ്ച് ഇന്റർനാഷണലിനും താരത്തിന്‍റെ പ്രൊഫൈലില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്നും അടുത്ത വേനൽക്കാലത്ത് താരത്തിനെ ടീം സ്ക്വാഡിലേക്ക് കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നു എന്നും  പത്രപ്രവർത്തകൻ ജോസ് അൽവാരസ് അവകാശപ്പെടുന്നു.

കഴിഞ്ഞ ഏഴ് വർഷത്തോളമായി തന്‍റെ സ്ഥിരത കൈവിടാതെ കളിക്കുന്ന താരം ചെൽസിക്കൊപ്പം ക്ലബ് തലത്തിൽ സാധ്യമായ എല്ലാ കിരീടങ്ങളും ഫ്രാസിനോപ്പം ലോക കിരീടവും നേടിയിട്ടുണ്ട്.ചില ഫിറ്റ്‌നസ് പ്രശ്‌നങ്ങളാൽ അദ്ദേഹം കഴിഞ്ഞ സീസണില്‍ പാടുപ്പെട്ടു എങ്കിലും അദ്ദേഹത്തിന്‍റെ മൂല്യത്തില്‍ വലിയ ഇടിവ് ഒന്നും സംഭവിച്ചിട്ടില്ല.ചെൽസിയുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെ, ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ താരത്തിനെ കൊണ്ടുവരാന്‍ ആണ് ബാഴ്സ കരുതുന്നത്.

 

Leave a comment