ചെൽസിയില്‍ തന്റെ കരാർ നീട്ടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് തിയഗോ സില്‍വ
വർഷാവസാനത്തിന് മുമ്പ് താനുമായി കരാർ ചർച്ച ചെല്‍സി നടത്തും എന്ന പ്രതീക്ഷ പങ്കു വെച്ച് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ തിയഗോ സില്‍വ.2020-ൽ ബ്രസീൽ ഇന്റർനാഷണലിനെ സൈന്‍ ചെയ്തപ്പോള്‍ ചെല്‍സിയുടെ വളരെ മോശമായ തീരുമാനം എന്നായിരുന്നു പൊതു അഭിപ്രായം.എന്നാല്‍ എല്ലാ പ്രവചനങ്ങളും അട്ടിമറിച്ച് ചെല്‍സിക്ക് വേണ്ടി താരം വെറും മാസങ്ങള്‍ക്ക് ഉള്ളില്‍ ചാമ്പ്യന്‍സ് ലീഗ് കപ്പ് എടുത്തു.ഇപ്പോഴും ചെല്‍സിയുടെ പ്രതിരോധ മേഘല കൈകാര്യം ചെയ്യുന്ന താരം ചെറിയൊരു പിഴവ് പോലും വരുത്താതെ ആണ് തന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നത്.
“ഉയർന്ന തലത്തിൽ കളിക്കുന്നത് തുടരുകയും സാധ്യമായ മികച്ച ഫലങ്ങൾ നേടാൻ ടീമിനെ സഹായിക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.ലോകക്കപ്പിന് മുന്‍പോ ശേഷമോ ടീം മാനേജ്മെന്റുമായി ഒരു ചര്‍ച്ച എനിക്ക് നടത്തേണ്ടി വരും എന്നാണ് ഞാന്‍ കരുതുന്നത്.”അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.മുന്‍ ക്ലബായ എസി മിലാനുമായി ഒന്നിക്കാനുള്ള സാധ്യതകളും അദ്ദേഹം തള്ളികളഞ്ഞിട്ടില്ല.






































